April 22, 2025, 1:31 pm

515 രൂപ ഇളവിൽ വിശദീകരണവുമായി കേരള ബാങ്ക്

നവകേരള സദസിലെ പരാതിയിൽ നാല് ലക്ഷം രൂപയുടെ വായ്പക്ക് 500 രൂപ ഇളവ് നൽകിയതിൽ വിചിത്രമറുപടിയുമായി കേരള ബാങ്ക്. 4 ലക്ഷം രൂപയുടെ വായ്പയിൽ വെറും 515 രൂപയാണ് കണ്ണൂർ ഇരിട്ടി സ്വദേശിയായ അപേക്ഷകന് ഇളവ് അനുവദിച്ചത്. പിഴ പലിശ മാത്രമാണ് ഇളവ് ചെയ്തതെന്ന് ഇരിട്ടി കേരള ബാങ്ക് ശാഖ മാനേജർപരാതിയിൽ തീർപ്പ് കല്പിച്ചത് കേരള ബാങ്ക് റീജണൽ ഓഫീസാണെന്നും അപേക്ഷകന് മാനദണ്ഡപ്രകാരം ലഭ്യമാകുന്ന ഇളവാണ് ലഭിച്ചതെന്നും വിനോദ് പറഞ്ഞു.

കൂലിപ്പണിക്കാരനായ പരാതിക്കാരൻ കേരള ബാങ്കിന്റെ ഇരിട്ടി സായാഹ്ന ശാഖയിൽ നിന്ന് നാല് ലക്ഷം രൂപയാണ് ലോൺ എടുത്തത്. വീടിൻ്റെ അറ്റപ്പണിക്കായി എടുത്ത ലോണിൽ തിരിച്ചടവായി ഇനി അവശേഷിക്കുന്ന തുക 3,97,731 രൂപ. നവ കേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിട്ടിയിൽ എത്തിയപ്പോൾ നേരിട്ട് പോയി പരാതി നൽകിപരാതിയുടെ അടിസ്ഥാനത്തിൽ വായ്പയിൽ ഇളവ് നൽകാൻ തീരുമാനിച്ചിരിക്കുന്നുവെന്ന് അറിയിച്ചായിരുന്നു കണ്ണൂർ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ നോട്ടിസ്. ആകെ അടയ്‌ക്കേണ്ട തുകയിൽ 515 രൂപ ഇളവ് അനുവദിച്ചിരിക്കുന്നുവെന്ന് ഇതിൽ പറയുന്നു. പരാതി തീർപ്പാക്കൽ മറുപടിയിലെ കൗതുകം വൈറൽ ആയതോടെ സാങ്കേതികത്വം വിശദീകരിച്ച് കേരള ബാങ്ക് ഇരിട്ടി സായാഹ്നശാഖ മാനേജർ എം കെ വിനോദ്.