April 22, 2025, 1:31 pm

തൃശൂരില്‍ വൻ വ്യാജ മദ്യ നിർമാണകേന്ദ്രം കണ്ടെത്തി

തൃശൂർ വെള്ളാഞ്ചിറയില്‍ വന്‍ വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി. റെയ്ഡില്‍ 15,000 കുപ്പി വ്യാജ വിദേശ മദ്യവും 2500 ലിറ്റര്‍ സ്പിരിറ്റും പിടിച്ചെടുത്തു. കോഴി ഫാമിന്റെ മറവിലാണ് വ്യാജമദ്യ നിർമാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. സംഭവത്തില്‍ ബിജെപി മുൻ പഞ്ചായത്തംഗം കെ പി എ സി ലാൽ അടക്കം രണ്ട് പേര്‍ അറസ്റ്റ് ചെയ്തു. നാടക നടൻ കൂടിയാണ് അറസ്റ്റിലായ ലാൽ.

കോഴിഫാമിൽ കോഴിത്തീറ്റയും മറ്റും സൂക്ഷിച്ചിരുന്ന മുറിയിൽ പ്രത്യേക അറയിൽ മദ്യവും വ്യാജമദ്യവും സൂക്ഷിച്ചിരുന്നതായി പോലീസ് പറഞ്ഞു.ലാലിന്റെ പേരിലാണ് ഈ കോഴി ഫാം. വ്യാജമദ്യ ഫാക്ടറി ഇയാളുടെ കൈവശമുണ്ടെന്ന് പോലീസ് പറഞ്ഞു. പോലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.