November 28, 2024, 12:20 am

തീരുമാനം മാറ്റി; ഇത്തവണയും കലോത്സവ കലവറയിൽ പഴയിടം തന്നെ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഭക്ഷണമൊരുക്കാനുള്ള ചുമതല ഇത്തവണയും പഴയിടം മോഹനൻ നമ്പൂതിരിക്ക് തന്നെ.നോൺവെജ് വിവാദത്തെ തുടർന്ന് വരും വർഷങ്ങളിൽ കലോത്സവ വേദിയിൽ ഭക്ഷണമൊരുക്കാൻ ഉണ്ടാകില്ലെന്ന് പഴയിടം നമ്പൂതിരി നേരത്തെ അറിയിച്ചിരുന്നു.വെജിറ്റേറിയൻ ഭക്ഷണം മാത്രമേ വിളമ്പൂ എന്ന് സർക്കാർ വ്യക്തമാക്കിയതോടെയാണ് പാചകത്തിനുള്ള ടെൻഡറിൽ പഴയിടം പങ്കെടുത്തത്.

താൻ ഉന്നയിച്ചിരുന്ന പ്രശ്‌നങ്ങൾ പരിഹരിച്ചു. ജനുവരി 3ന് കൊല്ലത്ത് ആരംഭിക്കുന്ന കലോത്സവ കലവറയിൽ താൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞുവിവാദങ്ങൾ വല്ലാതെ ആശങ്ക ഉണ്ടാക്കിയെന്നും നോൺ വെജ് വിവാദത്തിന് പിന്നിൽ വർഗീയ അജണ്ടയാണെന്നുമാണ് പഴയിടം മോഹനൻ നമ്പൂതിരി അന്ന് പറഞ്ഞത്. എന്നാല്‍, ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമായതോടെ പഴയിടം വീണ്ടും കലോത്സവത്തിലേക്ക് തിരികെ എത്തുകയാണ്.കലോത്സവ സംഘാടക സമിതിയുടെ ആദ്യയോഗത്തിൽ തന്നെ ഭക്ഷണം സംബന്ധിച്ച് മന്ത്രി വി ശിവൻകുട്ടി നിലപാട് പ്രഖ്യാപിച്ചിരുന്നു. വെജിറ്റേറിയൻ ഭക്ഷണം മാത്രമേ കലോത്സവത്തിൽ വിതരണം ചെയ്യൂ എന്ന് അറിയിക്കുകയും ചെയ്തു.

You may have missed