ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം റോബിൻ ബസ് ഇന്ന് വീണ്ടും സർവീസ് തുടങ്ങി
റോബിൻ ബസ് ഇന്ന് വീണ്ടും സർവീസ് തുടങ്ങി. പത്തനംതിട്ട കോയമ്പത്തൂർ റൂട്ടിലാണ് സർവീസ് തുടങ്ങിയത്. റോബിൻ ബസ് വീണ്ടും തടഞ്ഞു. മുവാറ്റുപുഴ ആനിക്കാട് വെച്ചാണ് റോബിൻ ബസ് മോട്ടോർ വാഹനവകുപ്പ് വീണ്ടും തടഞ്ഞത്.പരിശോധനയ്ക്ക് ശേഷം സർവീസ് തുടരാൻ അനുവദിച്ചു.
നിയമലംഘനം കണ്ടാൽ കർശന നടപടി ഉണ്ടാകുമെന്ന് എംവിഡി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. കോൺട്രാക്ട് ക്യാരേജ് പെർമിറ്റ് ഉള്ള ബസ്, സ്റ്റേജ് ക്യാരേജ് ആയി ഓടുന്നത് നിയമവിരുദ്ധമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിലപാട്.ബസ് തടഞ്ഞ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇന്നാണ് റോബിൻ ബസ് സർവ്വീസ് പുനഃരാരംഭിച്ചത്. പത്തനംതിട്ട കോയമ്പത്തൂർ സർവ്വീസ് ആണ് ഇന്ന് പുലർച്ചെ 5 മണിക്ക് പുറപ്പെട്ടത്. അതേസമയം ഈ നിലപാട് ചോദ്യം ചെയ്ത് ബസ് ഉടമ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജിയിൽ അടുത്ത മാസം അന്തിമ വിധി പറയും.