April 22, 2025, 9:15 pm

സുൽത്താൻ ബത്തേരിക്കടുത്ത് സിസിയിൽ തൊഴുത്തിൽ കയറി കിടാവിനെ പിടിച്ച കടുവ ഇന്നലെ രാത്രി വീണ്ടും എത്തി

വാകേരി സീസിയിൽ തൊഴുത്തിൽ കയറി പശുക്കിടാവിനെ കൊന്നുതിന്ന കടുവ ഇന്നലെ രാത്രി വീണ്ടും അതേ സ്ഥലത്തെത്തി. വനംവകുപ്പിന്റെ ക്യാമറയിൽ കടുവയെത്തിയതു പതിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ഞാറക്കാട്ടിൽ സുരേന്ദ്രന്‍റെ പശുത്തൊഴുത്തിലെത്തിയ കടുവ പശുക്കിടാവിനെ കൊന്ന് പാതി ഭക്ഷിച്ചിരുന്നു. അതിനെ തുടർന്നാണ് തൊഴുത്തിൽ കാമറ സ്ഥാപിച്ചത്.

ശനിയാഴ്ച രാത്രിയിലാണു കടുവ സീസി ഞാറക്കാട്ടിൽ സുരേന്ദ്രന്റെ വീട്ടിലെ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ കൊന്നുതിന്നത്. 8 മാസം പ്രായമുള്ള കിടാവിനെയാണു കൊന്നത്കടുവയുടെ പ്രായവും മറ്റു വിശദാംശങ്ങളും വനം വകുപ്പ് ശേഖരിച്ചുവരികയാണ്. പ്രദേശത്ത് കൂട് സ്ഥാപിക്കാൻ അനുമതി തേടി സൗത്ത് വയനാട് ഡിഎഫ്ഒ, ചീഫ് വൈൽഡ് ലൈഫ് വാർഡന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.കടുവയെ പിടികൂടാൻ ഉടൻ കൂട് സ്ഥാപിക്കണമെന്നാണു നാട്ടുകാർ ആവശ്യപ്പെട്ടത്. എന്നാൽ ക്യാമറകളിൽ കടുവയുടെ ചിത്രം പതി‍ഞ്ഞ ശേഷം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി ലഭ്യമാകുന്ന മുറയ്ക്കു കൂട് സ്ഥാപിക്കുമെന്നായിരുന്നു വനംവകുപ്പിന്റെ നിലപാട്