April 22, 2025, 7:31 pm

ഇതാ മലൈക്കോട്ടൈ വാലിബന്റെ ഒരു വൻ കാഴ്‍ചയുമായി മോഹൻലാല്‍

പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്റെ പുതിയ പോസ്റ്ററെത്തി.നേരിന്റെ വമ്പൻ വിജയത്തിലേക്ക് കുതിക്കുമ്പോഴും താരത്തിന്റെ ആരാധകര്‍ മലൈക്കോട്ടൈ വാലിബനായി ആകാംക്ഷയോടെ കാത്തിരിക്കുകുയാണ്സോഷ്യൽ മീഡിയ നിമിഷങ്ങൾക്കകം പോസ്റ്റർ ഏറ്റെടുത്തു കഴിഞ്ഞു. ക്രിസ്തുമസ് ആശംസകൾ നേർന്നുകൊണ്ടാണ് പുതിയ പോസ്റ്റർ ലിജോ പങ്കുവെച്ചിരിക്കുന്നത്.

മലൈക്കോട്ടൈ വാലിബന്റെ റിലീസിന് 30 ദിവസങ്ങള്‍ മാത്രമാണ് ഇനിയുള്ളത് എന്ന് ഓര്‍മിച്ച് ആരാധകര്‍ക്ക് ക്രിസ്‍മസ് ആശംസകളും നേര്‍ന്നാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. റിലീസ് ജനുവരി 25നാണ്.സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ ആദ്യമായി മോഹൻലാല്‍ നായകനാകുന്നു എന്നതിനാല്‍ മലയാളി പ്രേക്ഷകര്‍ മലൈക്കോട്ടൈ വാലിബന് വൻ ഹൈപ്പ് നല്‍കുന്നത്.രാജസ്ഥാൻ ആയിരുന്നു പ്രധാന ലൊക്കേഷൻ. 130 ദിവസത്തോളം നീണ്ട സിനിമയുടെ ചിത്രീകരണം ജൂൺ രണ്ടാം വാരം ആണ് അവസാനിച്ചത്. ബംഗാളി നടി കഥ നന്ദി, സൊനാലി കുൽക്കർണി, ഹരീഷ് പേരടി, മണികണ്ഠ രാജൻ, രാജീവ് പിള്ള, ഡാനിഷ് സെയ്ത്, ഹരിപ്രശാന്ത് വർമ, സുചിത്ര നായർ, മനോജ് മോസസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായുണ്ട്.