April 22, 2025, 3:48 pm

തൃശൂർ പൂരം പ്രതിസന്ധി ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച യോഗത്തിൽ അന്തിമ തീരുമാനമായില്ല

തൃശ്ശൂർ പൂരം പ്രതിസന്ധിയിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ സുപ്രിംകോടതിയെ സമീപിക്കാൻ നീക്കവുമായി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ.വിഷയം ചർച്ച ചെയ്യാൻ ഇന്നലെ ചേർന്ന യോഗത്തിൽ അന്തിമ തീരുമാനമായിരുന്നില്ല. ജനുവരി നാലിന് കേസ് കോടതി പരിഗണിക്കുമ്പോൾ അനുകൂല നിലപാട് ഇല്ലെങ്കിൽ മേൽക്കോടതിയെ സമീപിക്കാനാണ് ഇപ്പോഴത്തെ നീക്കംഹൈക്കോടതി കേസ് ജനുവരി നാലിന് പരിഗണിക്കുമ്പോൾ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനാണ് ഇരുദേവസ്വങ്ങളുടെയും തീരുമാനം.

വാടക സംബന്ധിച്ച തർക്കം ചർച്ച ചെയ്യാൻ ഇന്നലെ ദേവസം മന്ത്രി കെ രാധാകൃഷ്ണൻ റവന്യൂ മന്ത്രി കെ രാജൻ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെയും കൊച്ചിൻ ദേവസ്വം ബോർഡിന്റെയും ആവശ്യങ്ങൾ കേട്ടതല്ലാതെ ഒരു തീരുമാനവും യോഗത്തിൽ ഉണ്ടായില്ല.സർക്കാർ തലത്തിൽ കൂടിയാലോചിച്ച് പ്രശ്‌നപരിഹാരം നാലിന് കോടതിയിൽ അറിയിക്കാമെന്നാണ് മന്ത്രിമാർ പറഞ്ഞത്. പിന്നാലെ തിരുവമ്പാടി പാറമേക്കാവ് ദേവസ്വം അംഗങ്ങൾ ഭൂമി സൗജന്യമായി വിട്ടു കിട്ടണമെന്ന ആവശ്യം ഉന്നയിച്ചു.പൂരത്തെ തടസ്സപ്പെടുത്തുന്നതൊന്നും സർക്കാർ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്ന് പറഞ്ഞ കെ. രാധാകൃഷ്ണൻ ചർച്ചയിൽ തീരുമാനമായില്ലെന്ന് വ്യക്തമാക്കി.