കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോർഡിലേക്ക്
കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവ്വകാല റെക്കോഡിലേക്ക് അവസാന പ്രവൃത്തി ദിനമായ ശനിയാഴ്ച്ച (ഡിസംബർ 23 ) ന് പ്രതിദിന വരുമാനം 9.055 കോടി രൂപയായിരുന്നു.കെഎസ്ആർടിസി മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് റെക്കോർഡ് വരുമാനം കൈവരിക്കാനായതെന്ന് സിഎംഡി.
കെഎസ്ആർടിസി മാനേജ്മെന്‍റും, ജീവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്‍റെ ഫലമായാണ് റിക്കാർഡ് വരുമാനം ലഭിച്ചതെന്നും, ഇതിന് പിന്നിൽ രാപകൽ ഇല്ലാതെ പ്രവർത്തിച്ച മുഴുവൻ ജീവക്കാരെയും കൂടാതെ സൂപ്പർവൈർമാരെയും ഓഫീസർമാരെയും അഭിനന്ദിക്കുന്നതായും സിഎംഡി ബിജു പ്രഭാകര്‍ അറിയിച്ചു.10 കോടി രൂപയുടെ പ്രതിദിന വരുമാനമാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. എന്നാൽ കൂടുതൽ പുതിയ ബസുകൾ വരാൻ വൈകുന്നത് തടസ്സമാണെന്നും ഇതിന് പരിഹാരമായി എൻസിസി, ജിസിസി വ്യവസ്ഥകളിൽ കൂടുതൽ ബസുകൾ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ചു വരികയാണെന്നും സിഎംഡി അറിയിച്ചു.