ശ്രീകാര്യത്തുണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപെട്ട രണ്ട് തൊഴിലാളികളെയും പുറത്തെത്തിച്ചു

ശ്രീകാര്യത്ത് ഡ്രൈനേജ് പണിക്കിടെ മണ്ണിടിഞ്ഞ് അപകടം. ഇതര സംസ്ഥാന തൊഴിലാളി മണ്ണിനടിയിൽ കുടുങ്ങി. മടത്തുനടയിൽ ഇന്നു രാവിലെയാണു സംഭവംശ്രീകാര്യത്തുണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപെട്ട രണ്ട് തൊഴിലാളികളെയും പുറത്തെത്തിച്ചു അയിരൂർ സ്വദേശി വിനയനെ ആദ്യം തന്നെ രക്ഷപ്പെടുത്തിയിരുന്നു. ബീഹാർ സ്വദേശി ദീപക് മണ്ണിനടിയിൽ പെട്ടുപോയിരുന്നു.
ഫയർഫോഴ്‌സും ശ്രീകാര്യം പൊലീസും ചേർന്നു രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.സീവേജ് പൈപ്പ് ലൈൻ ഇടാൻ കുഴിയെടുക്കുന്നതിനിടെ ഇരുവശങ്ങളിലുമായി വച്ചിരുന്ന മണ്ണ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം തുടരുന്നത്. അയിരൂപ്പാറ സ്വദേശി വിനയനെ ആണ് രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്. ഇയാളുടെ നില ഗുരുതരമാണ്.