ജമ്മു കശ്മീരിൽ വിരമിച്ച മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടിവച്ചു കൊന്നു
ജമ്മു കശ്മീരിൽ വിരമിച്ച മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടിവച്ചു കൊന്നു. ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. മുൻ സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് (എസ്.എസ്.പി) മുഹമ്മദ് ഷാഫിയാണ് കൊല്ലപ്പെട്ടത്.
ഷാഫി മിർ നഗരത്തിലെ ഗന്തമുള്ള ബാല ഏരിയയിലെ ഒരു പ്രാദേശിക പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുക്കവെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുൻ എസ്.എസ്.പിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.”ഷീരി ബാരാമുള്ളയിലെ ഗണ്ട്മുള്ളയിലെ റിട്ടയേർഡ് പോലീസ് ഓഫീസർ ശ്രീ മൊഹമ്മദ് ഷാഫിക്ക് നേരെ മുസ്ലീം പള്ളിയിൽ വച്ച് നമസ്കാരത്തിനിടെയാണ് ഭീകരർ വെടിയുതിർത്തത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. പോലീസ് ഇപ്പോൾ പ്രദേശം വളഞ്ഞിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നു.” – കശ്മീർ സോൺ പോലീസ് എക്സിലൂടെ വ്യക്തമാക്കി.