April 22, 2025, 8:47 am

ഗതാഗതമന്ത്രി സ്ഥാനത്ത് നിന്നിറങ്ങുമ്പോൾ ജനങ്ങൾക്ക് നന്ദി പറഞ്ഞ് ആന്റണി രാജു

മന്ത്രിസഭ പുനസംഘടനയുടെ ഭാ​ഗമായി ​ഗതാ​ഗത വകുപ്പ് മന്ത്രി ആൻണി രാജു രാജി വെച്ചു. മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് നൽകി. സന്തോഷത്തോടെയാണ് പടിയിറങ്ങുന്നതെന്ന് ആന്റണി രാജു പ്രതികരിച്ചു, ഇന്നലെ വരെയുള്ള മുഴുവൻ ശമ്പളവും ജീവനക്കാർക്ക് നൽകിയാണ് മന്ത്രിസ്ഥാനത്ത് നിന്നിറങ്ങുന്നത്. അതിൽ ചാരിതാർത്ഥ്യമുണ്ടെന്നും ആന്റണി രാജു പറഞ്ഞു.

യർന്നു വന്ന വിമർശനങ്ങൾ എല്ലാം താനിരുന്ന കസേരയോട് ആയിരുന്നെന്ന് മനസിലാക്കുന്നെന്നും ഒന്നും വ്യക്തിപരമായി എടുക്കുന്നില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. നവംബർ 19ന് തന്നെ രാജിസന്നദ്ധത അറിയിച്ചിരുന്നതാണ്. നവകേരള സദസ് നടക്കുന്നത് കൊണ്ടാകണം മന്ത്രിസ്ഥാനത്ത് തുടരാൻ മുഖ്യമന്ത്രിയും എൽഡിഎഫും ആവശ്യപ്പെടുകയായിരുന്നെന്ന് ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രി ആക്കിയത് എൽഡിഎഫ് ആണെന്നും എൽഡിഎഫ് തീരുമാനം അംഗീകരിക്കുമെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. രണ്ടര വർഷം കൊണ്ട് ചെയ്യാവുന്നത് ഒക്കെ ചെയ്തെന്നും പൂർണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.