തുമ്പയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാൾ കൂടി മരിച്ചു

കഴിഞ്ഞ ദിവസം തിരുവനന്തപുരം തുമ്പയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു.കഴക്കൂട്ടം വടക്കുംഭാഗം സ്വദേശി അറഫാൻ (22) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒന്നരയോടെ തുമ്പ സെന്റ് സേവിയേഴ്സ് കോളേജിന് മുൻപിലായിരുന്നു അപകടം.
ശനി രാത്രി ഒന്നരയോടെ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജിന് മുന്‍പിലായിരുന്നു അപകടം. എതിര്‍ദിശയില്‍ വന്ന ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു.എതിർ ദിശയിൽ നിന്ന് വന്ന ബൈക്കിന്‍റെ പിന്‍സീറ്റിലിരുന്ന ആലപ്പുഴ സ്വദേശി ഉണ്ണിക്കുട്ടൻ (35) മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെ ഇന്നലെ പുലർച്ചയോടെ മരിച്ചിരുന്നു.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് വെളുപ്പിനാണ് അറഫാന്‍ മരിച്ചത്.