April 22, 2025, 7:10 am

ചാത്തന്നൂരിൽ കെ എസ് ആർ ടി സി ബസും ടൂറിസ്റ്റ് ബസും മത്സരിച്ച് ഓടിയതിൽ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു

കൊല്ലം: ചാത്തന്നൂരിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും തമ്മിലുണ്ടായ ഓട്ടമത്സരത്തെ തുടർന്ന് മോട്ടോർ ഗതാഗത വകുപ്പ് കേസെടുത്തു. രണ്ട് ബസുകളും കൊട്ടിയത്ത് നിന്ന് കൊല്ലം ജില്ലയിലെ ചാത്തന്നൂരിലേക്ക് പായുകയാരുന്നു..

എന്നാൽ ഡിഎംവി പൊലീസ് ബസുകളെ പിന്തുടർന്ന് പിടികൂടി. പിന്നീട് രണ്ട് ഡ്രൈവർമാർക്കെതിരെയും കേസെടുത്തു. കോട്ടയം വൈക്കത്ത് നിന്ന് തീർത്ഥാടകരുമായി വന്നതാണ് ഒരു ടൂറിസ്റ്റ് ബസ് . എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ് മറ്റേത് .അപകടകരമായ നിലയിലാണ് രണ്ട് ബസുകളും ഓടിയതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.