April 22, 2025, 6:53 am

ചരിത്രം കുറിക്കാൻ ഇന്ത്യ; ആദിത്യ എൽ1 ജനുവരി ആറിന് ലഗ്രാഞ്ച് പോയന്‍റിൽ

ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ആദിത്യ എൽ1 പുതുവർഷത്തിൽ ലക്ഷ്യസ്ഥാനത്തെത്തുമെന്ന് ഐഎസ്ആർഒ.ഭൂമിയുടെയും സൂര്യന്‍റെയും ഇടയിലുള്ള ലഗ്രാഞ്ച് (എൽ 1) പോയന്‍റിലാണ് പേടകം എത്തിച്ചേരുക. പേടകം ലഗ്രാഞ്ച് പോയന്‍റിൽ എത്തുന്നതിന്‍റെ കൃത്യമായ സമയം പിന്നീട് അറിയിക്കുമെന്നും സോമനാഥ് വ്യക്തമാക്കി.

രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാൻ 3 ന്റെ വിജയത്തിന് പിന്നാലെ സെപ്തംബർ രണ്ടിനാണ് ആദിത്യ എൽ 1 വിക്ഷേപിച്ചത്ഇന്ത്യക്ക് മാത്രമല്ല ലോകത്തിന് മുഴുവൻ ഉപയോഗപ്രദമായ വിലപ്പെട്ട വിവരങ്ങൾ ആദിത്യ എൽ1 ശേഖരിക്കും. ഭൂമിയുടെയും സൂര്യൻറെയും ആകർഷണങ്ങളിൽ പെടാതെ ലഗ്രാഞ്ച് പോയൻറിന് പോയൻറിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിലാണ് ആദിത്യ വലം വെക്കുക. ഇതിനായി ആദിത്യയിലെ എൻജിൻ ജ്വലിപ്പിച്ച് പേടകം മുന്നോട്ട് പോകാതെ ലഗ്രാഞ്ച് പോയൻറിൽ എത്തിക്കും.സെപ്റ്റംബർ രണ്ടിനാണ് സൂര്യ രഹസ്യങ്ങൾ തേടി ആദിത്യ എൽ1 ആന്ധ്രയിലെ ശ്രീഹരികോട്ടയിൽ നിന്ന് പി.എസ്.എൽ.വി സി 57 റോക്കറ്റിൽ വിജയകരമായി വിക്ഷേപിച്ചത്.