April 22, 2025, 7:01 am

ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം

ജമ്മുവില്‍ രാജ്യാന്തര അതിര്‍ത്തിയിലുണ്ടായ നുഴഞ്ഞ് കയറ്റ ശ്രമം ഇന്ന് രാവിലെ സൈനികര്‍ പരാജയപ്പെടുത്തി. ഇന്ന് പുലർച്ചയോടെയാണ് നിരീക്ഷണ സംവിധാനങ്ങളുടെ സഹായത്തോടെ ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയത്.കൊല്ലപ്പെട്ട ഭീകരന്‍റെ മൃതദേഹം ഒപ്പമുണ്ടായിരുന്നവര്‍ അതിര്‍ത്തിക്ക് അപ്പുറത്തേക്ക് കൊണ്ട് പോയെന്നും സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു.

അതേസമയം, പൂഞ്ച് ആക്രമണത്തിൽ ഭീകരർക്കായുള്ള തെരച്ചിൽ ഊർജിതമാക്കി സൈന്യം. അതേസമയം ജമ്മു കശ്‌മീരിലെ സാംബ ജില്ലയില്‍ ചാന്ദ്ലി ഗ്രാമിത്തില്‍ മോര്‍ട്ടാര്‍ ഷെല്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു.‘ദേരാ കി ഗലി’ വനമേഖലയിൽ കരസേനയും പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. സ്നിഫർ നായ്ക്കളെയും രംഗത്തിറക്കിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.മോര്‍ട്ടര്‍ ഷെല്‍ ആരാണ് വനമേഖലയില്‍ നിക്ഷേപിച്ചതെന്നത് അടക്കം കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.