April 22, 2025, 6:56 am

മഹിളാ മോർച്ച പ്രവർത്തകർ പൊലീസ് മേധാവിയുടെ വസതിക്കുള്ളിൽ കയറി പ്രതിഷേധിച്ച സംഭവത്തിൽ പൊലീസുകാർക്ക് സസ്പെൻഷൻ

ഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്ക് മഹിളാ മോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ കണ്ടാലറിയാത്ത മാധ്യമപ്രവർത്തകരെയും പ്രതിയാക്കി എഫ്ഐആർ, കൂടാതെ പൊലീസുകാർക്ക് സസ്പെൻഷൻ ഉണ്ട് മൂന്ന് പേർക്കെതിരെയാണ് നടപടി. നിരുത്തരവാദപരവും അശ്രദ്ധവുമായ നടപടിയാണ് ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ.

പൊലീസുകാർക്കെതിരെ വകുപ്പ് തല നടപടിയെടുത്ത് കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ആർആർആർഎഫിലെ പൊലീസുകാരായ മുരളീധരരൻ നായർ, മുഹമ്മദ് ഷെബിൻ, സജിൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.വണ്ടിപ്പെരിയാർ കേസിൽ വീഴ്ച ആരോപിച്ചാണ് മഹിളാ മോർച്ച പ്രവർത്തകർ ഡിജിപിയുടെ ഔദ്യോഗിക വസതിയിൽ തള്ളിക്കയറിയത്. സ്ഥലത്ത് വനിതാ പൊലീസ് ഇല്ലാത്തതിനാൽ പ്രതിഷേധം തുടരുകയും പിന്നീട് പൊലീസെത്തി ഇവരെ ബലംപ്രയോ​ഗിച്ച് നീക്കുകയുമായിരുന്നു