April 20, 2025, 6:31 pm

കേരളത്തിന് 1404 കോടി രൂപ അനുവദിച്ച് കേന്ദ്രം

കേരളത്തിന് ഉല്‍സവകാല അധിക നികുതിവിഹിതമായി കേന്ദ്ര സര്‍ക്കാര്‍ 1404.50 കോടി രൂപ അനുവദിച്ചു. മൊത്തം 72,000 കോടി രൂപ വിവിധ സംസ്ഥാനങ്ങൾക്കായി വിതരണം ചെയ്തു. സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകുന്ന നികുതിഭാരത്തിന്റെ അധികവിഹിതം അംഗീകരിക്കാനാണ് ഇത്തവണ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത് ജനുവരി 2024 ന് ഒരു വിഹിതം എല്ലാ സംസ്ഥാനങ്ങൾക്കും നൽകേണ്ടതാണ്

2024 ജനുവരി 10ന് സംസ്ഥാനങ്ങൾക്ക് നൽകേണ്ട നികുതി വിഭജന ഗഡുവിനു പുറമേയാണ്, 2023 ഡിസംബർ 11ന് റിലീസ് ചെയ്ത 72,961.21 കോടി രൂപയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി, കേരളത്തിന് 1404 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ തുക അനുവദിച്ചത് യുപിക്കാണ്.