November 28, 2024, 11:23 am

പത്തനംതിട്ട ഏഴംകുളത്ത് എബിവിപി പ്രവർത്തന്‍റെ വീട് അടിച്ചു തകർത്തു

പത്തനംതിട്ട ഏഴംകുളത്ത് എബിവിപി പ്രവർത്തന്റെ വീട് അടിച്ചു തകർത്തു. പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരാണ് ഇതിന് പിന്നിലെന്ന് എബിവിപി നേതാക്കൾ ആരോപിച്ചു. എബിവിപി പ്രവർത്തകനും വിദ്യാർഥിയുമായ ശ്രീനാഥിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ പന്തളം എൻഎസ്എസ് കോളേജിൽ നടന്ന എസ്എഫ്ഐ-എബിവിപി സംഘർഷത്തിലെ പ്രതിയാണ് ശ്രീനാഥ്. ഈ സംഘർഷത്തെ തുടർന്ന് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ശ്രീനാഥിന്റെ വീടിന് നേരെ ആക്രമണമുണ്ടായി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ആക്രമണത്തിനു പിന്നിൽ എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് എബിവിപി ആരോപിച്ചു.

ഇന്നലെ പന്തളം എൻഎസ്എസ് കോളജിൽ ക്രിസ്മസ് ആഘോഷത്തിനിടെ അക്രമം നടന്നിരുന്നു. എസ്എഫ്ഐ, എബിവിപി പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. എസ്എഫ്ഐ – എബിവിപി സംഘർഷത്തിൽ ഇന്നലെ പരുക്കേറ്റത് ആറോളം വിദ്യാർത്ഥികൾക്കാണ്. സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകനായ, അംഗപരിമിതനായ വിദ്യാർഥിക്കും മർദ്ദനമേറ്റു. പോലീസ് സ്ഥലത്തെത്തി വിദ്യാർത്ഥികളെ ഓടിച്ചു.

You may have missed