November 27, 2024, 9:18 pm

നെയ്ത്തേങ്ങയുടെ മഹത്വം ?

ഇരുമുടിയിൽ വക്കുന്ന നെയ്ത്തേങ്ങ നമ്മൾ തന്നെയാണ് എന്നാണ് സങ്കൽപ്പം. അതിലെ തേങ്ങ നമ്മുടെ ശരീരവും നെയ് നമ്മുടെ ആത്മാവും ആകുന്നു. നെയ്യഭിഷേകം ചെയ്യുമ്പോൾ ആത്മാവ് ഭ​ഗവാനിൽ അർപ്പിക്കപ്പെടുന്നു. അതുപോലെ തന്നെ ശരീരമാകുന്നു നെയ്ത്തേങ്ങ ആഴിയാകുന്ന (ഹോമകുണ്ഡം) അ​ഗ്നിയിലും സമർപ്പിക്കുന്നു. ഇന്നുവരെ ഞാൻ ചെയ്തു പോയ സകലവിധ പാപങ്ങളും പൊറുത്തു മാപ്പാക്കി ഞാനോ എന്റെ തലമുറയോ ഉണ്ടാക്കി വച്ച മുജ്ജന്മ പാപങ്ങളും ഇഹത്തിലെ കർമ്മ ദോഷങ്ങളും ദുരിതങ്ങളും അവിടത്തെ അനു​ഗ്രഹം കൊണ്ട് അ​ഗ്നിയാൽ ഭസ്മമാക്കി എന്നെയും നീ, നീയാം പൊരുളായി മാറ്റേണമേ അയ്യനേ എന്ന് പ്രാർത്ഥിച്ചു പോരുന്നു.

You may have missed