November 27, 2024, 9:04 pm

കിരാത അഷ്ടകം നിത്യം പാരായണം ചെയ്യുന്നത് ശനിപ്രീതിക്കും, ദുരിത ശമനത്തിനും ഉത്തമം ആയി കരുതുന്നു. കിരാത അഷ്ടകം താഴെ കൊടുക്കുന്നു.

താപിഞ്ഛ നീലാഭ കളേബരായ
പിഞ്ഛാവതംസായ മഹേശ്വരായ
ഭക്തപ്രിയായാമര പൂജിതായ
കിരാത രൂപായ നമഃശിവായ|| 1 ||

ത്രയീമയായാർത്തി വിനാശനായ
ത്രൈലോക്യനാഥായ ദയാപരായ
യോഗീന്ദ്ര ചിത്താംബുജ സംസ്ഥിതായ
കിരാത രൂപായ നമഃശിവായ|| 2 ||

സമസ്ത ലോകോത്ഭവ കാരണായ
ഭവാബ്ധിപോതായ ഭയാപഹായ
ഭൂതേശ്വരായാഖില ഭൂതിദായ
കിരാത രൂപായ നമഃശിവായ|| 3 ||

മഹാനുഭാവായ മഹാഭുജായ
മഹീപരിത്രാണ സമുദ്യതായ
ചോരാദിദുഷ്ടഗ്രഹ നാശനായ
കിരാത രൂപായ നമഃശിവായ|| 4 ||

കല്യാണദായാമല വിഗ്രഹായ
ജ്ഞാനസ്വരൂപായ ഗുണാലയായ
വിഖ്യാത വീരായ വിശാരദായ
കിരാത രൂപായ നമഃശിവായ|| 5 ||

അപാരദുഃഖാർണ്ണവ നാവികായ
ക്ഷിപ്രപ്രസാദായ വരപ്രദായ
വീരായ നാനമുനി സേവിതായ
കിരാത രൂപായ നമഃശിവായ|| 6 ||

കോദണ്ഡ ബാണച്ഛുരികാ വിരാജത്
കരായതേ വൈരികുലാന്തകായ
ഭക്താർത്തി ഹന്ത്രേ പരദേവതായൈ
കിരാത രൂപായ നമഃശിവായ|| 7 ||

ആദ്യന്ത ഹീനായ നിരാമയായ
സർവ്വാത്മനേ കന്മഷനാശനായ
താപത്രയ വ്യാധി ഭിഷഗ്വരായ
കിരാത രൂപായ നമഃശിവായ|| 8 ||

You may have missed