November 28, 2024, 12:11 am

കാലിക്കറ്റ് സർവകലാശാലയിൽ പ്രതിഷേധം തുടരുന്നു ; ​ഗവർണറുടെ നോമിനികളെ തടഞ്ഞ് എസ്.എഫ്.ഐ

കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങളെ തടഞ്ഞതോടെ സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. പത്മശ്രീ ജേതാവായ ബാലൻ പൂതേരി,സി മനോജ്, ഹരീഷ് എ വി , അഫ്‌സർ സഹീർ, എ കെ അനുരാജ്, പ്രവീൺ കുമാർ എആർ എന്നീ സെനറ്റ് അംഗങ്ങളെയാണ് എസ്എഫ്‌ഐ തടഞ്ഞത്. പ്രതിഷേധം കനത്തതോടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. എന്നാൽ ഒരു കൂട്ടം പ്രവർത്തകർ പൊലീസിനെ പ്രതിരോധിച്ച് സമരരംഗത്ത് തന്നെ ഉറച്ച് നിൽക്കുകയാണ്. സെനറ്റ് ഹൗസിലേക്ക് അംഗങ്ങളെ കടത്തി വിട്ടിട്ടില്ല. പകരം ഗെയ്റ്റ് പുറത്ത് നിന്ന് പൂട്ടിയിരിക്കുകയാണ്. സംസ്ഥാന നേതൃത്വത്തിൽ നിന്നും കേന്ദ്ര കമ്മിറ്റിയിൽ നിന്നുമുള്ള എസ്എഫ്‌ഐ നേതാക്കൾ പ്രതിഷേധത്തിന്റെ ഭാഗമായുണ്ട്. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കാൻ ശ്രമിച്ചതോടെ പൊലീസുമായി സംഘർഷമുണ്ടായി. ചാൻസലറായ ഗവർണർ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങളെ ഒരു കാരണവശാലും അകത്തേക്ക് കടത്തിവിടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് എസ്.എഫ്.ഐ പ്രവർത്തകർ.

You may have missed