November 28, 2024, 1:22 am

അയോധ്യ പ്രതിഷ്ഠാ ചടങ്ങ് ; പ്രതിപക്ഷ നേതാക്കൾക്ക് ക്ഷണം

ഉത്തർപ്രദേശിലെ അയോധ്യയിൽ ജനുവരി 22ന് നടക്കാനിരിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവരെയാണ് ക്ഷണിച്ചത്. മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിംഗ്, എച്ച്.ഡി ദേവഗൗഡ എന്നിവർക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. എന്നാൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്നാണ് സൂചന. വരും ദിവസങ്ങളിൽ കൂടുതൽ പ്രതിപക്ഷ നേതാക്കൾക്കും ക്ഷണങ്ങൾ അയച്ചേക്കും. വിവിധ പാരമ്പര്യങ്ങളിൽ നിന്നുള്ള ആദരണീയരായ സന്യാസിമാരെയും വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ട്രസ്റ്റ് അറിയിച്ചു. കൂടാതെ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പുതുതായി പണികഴിപ്പിച്ച രാം ലല്ലയുടെ പ്രതിഷ്ഠാ ചടങ്ങിലേക്കും നിരവധി പ്രമുഖരെ ക്ഷണിച്ചിട്ടുണ്ട്.

You may have missed