ഗവർണറെ തിരിച്ചുവിളിക്കണം ; കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്
ഗവർണറെ തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു. ഗവർണർ ചുമതലയിലിരിക്കുന്ന ആരിഫ് മുഹമ്മദ് ഖാൻ തന്റെ കർത്തവ്യങ്ങൾ ഒന്നും തന്നെ നിറവേറ്റുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തയച്ചത്. നിരന്തരം പ്രോട്ടോക്കാൾ ലംഘനം നടത്തുന്നുവെന്നാണ് കത്തിൽ പരാമർശിച്ചിരിക്കുന്നത്.