April 22, 2025, 3:13 am

യുപിയിൽ നിന്നും രാജസ്ഥാനിലേക്ക് പോയ ബസ്സിൽ ദളിത് യുവതി കൂട്ട ബലാൽസംഗത്തിനിരയായി ; ഒരാൾ അറസ്റ്റിൽ

യുപിയിൽ നിന്നും രാജസ്ഥാനിലേക്ക് പോയ ബസ്സിൽ ദലിത് യുവതി കൂട്ടബലാൽസംഗത്തിനിരയായി. ഉത്തർപ്രദേശിൽ നിന്നും ജയ്പൂരിലേക്ക് യാത്രതിരിച്ച ബസ്സിൽ വച്ചാണ് യുവതി ബലാൽ സംഘത്തിനിരയായത്.ബസ്സിന്റെ ക്യാബിനിൽ ഇരുന്നാണ് പെൺകുട്ടി സഞ്ചരിച്ചിരുന്നത്. ലളിത് എന്നാളും ആര് എന്നൊരാളും ആണ് ഈ കുറ്റകൃത്യത്തിന് പിന്നിൽ എന്ന് പോലീസ് അറിയിച്ചു.ആരിഫ് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ആണുള്ളത്.ലളിതനായുള്ള തെരച്ചിൽ തുടരുകയാണെന്ന് കനോറ്റ പോലീസ് സ്റ്റേഷൻ എസ് എച്ച് ഭഗ് വാൻ സഹായ് മീണ പറഞ്ഞു. ബസ്സിൽ കുറച്ച് യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. യാത്രക്കിടെ പെൺകുട്ടിയുടെ നിലവിളി കേട്ട് ബസ് നിർത്തിച്ച യാത്രക്കാരാണ് പ്രതികളിൽ ഒരാളെ പിടികൂടിയത് എന്നും പോലീസ് വ്യക്തമാക്കി.