എസ് എഫ് ഐ യുടെ വെല്ലുവിളി ഏറ്റെടുത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ; എനിക്ക് ഭയമില്ല വാഹനം തടഞ്ഞാൽ ഇനിയും പുറത്തിറങ്ങും

ഗവർണർ മുഹമ്മദ് ആരിഫ് ഖാന്റെ വാഹനം തടയാൻ എസ് എഫ് ഐ പ്രവർത്തകർ എത്തിയാൽ ഇനിയും താൻ പുറത്തിറങ്ങുമെന്നും തനിക്ക് ഭയമില്ലെന്നും ഗവർണർ. നേരത്തെ വാഹനം തടഞ്ഞതിലൂടെ വീഴ്ച വന്നിട്ടുണ്ടെന്ന് സമ്മതിക്കാൻ എസ് എഫ് ഐ കാർ ഇതുവരെ തയ്യാറായിട്ടുണ്ടോ എന്നും ഗവർണർ ചോദിച്ചു. കാലിക്കറ്റ് സർവകലാശാലയിൽ എത്തുന്ന താൻ ഗസ്റ്റ് ഹൗസിൽ അല്ല.ക്യാമ്പസിൽ തന്നെ താമസിക്കുമെന്നും ഗവർണർ വ്യക്തമാക്കി. സുരക്ഷയെ കുറിച്ച് ഞാൻ കൂടുതൽ ചിന്തിക്കുന്നില്ല. എസ്എഫ്ഐ പ്രവർത്തകർ എല്ലാ ഭാഗത്തുനിന്നും വാഹനം ആക്രമിക്കുകയായിരുന്നു.ചിത്രങ്ങളിൽ അത് നിങ്ങൾക്ക് വ്യക്തമായി കാണാം. സുരക്ഷയെക്കുറിച്ച് ഞാൻ ചിന്തിക്കുകയോ പരാതിപ്പെടുകയോ ചെയ്തിട്ടില്ല. ഞാൻ എന്തു ചെയ്യും എന്ന് നിർബന്ധിക്കാൻ അവർക്ക് ആവുകയുമില്ല.മുഖ്യമന്ത്രിയുടെ കാറിനടുത്തേക്ക് പോകാൻ അവർ ആരെയെങ്കിലും അനുവദിക്കുമോ..?തിരുവനന്തപുരത്ത് മാത്രമല്ല നേരത്തെ കണ്ണൂരിലും എസ്എഫ്ഐ പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചതായി ഗവർണർ മുഹമ്മദ് ഹാരിഫ് ഖാൻ പറഞ്ഞു. ഡൽഹിയിൽ മാധ്യമപ്രവർത്തകരെ കണ്ടതിനുശേഷം ആണ് കോഴിക്കോട്ടേക്ക് പുറപ്പെട്ടത് ഗവർണർ. ഗവർണറെ ക്യാമ്പസിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് ആയിരുന്നു എസ്എഫ്ഐയുടെ വാദം.എന്നാൽ ആ വെല്ലുവിളി ഏറ്റെടുത്താണ് ഗവർണർ സർവകലാശാല ഗസ്റ്റ് ഹൗസിൽ തന്നെ തങ്ങാൻ തീരുമാനിച്ചത്. കാലിക്കറ്റ് സർവകലാശാലകളിലെ സെനറ്റിലേക്ക് ബിജെപി അനുകൂലികളെ തിരുകി കയറ്റുമെന്ന് ആരോപിചാ യിരുന്നു തിരുവനന്തപുരത്ത് ഗവർണക്കെതിരായ എസ്എഫ്ഐയുടെ പ്രതിഷേധം.വിവാദത്തിന് കാരണമായ അതേ സർവകലാശാലയിലേക്ക് തന്നെയാണ് ഗവർണർ എത്തുന്നത്.