April 22, 2025, 3:21 am

തെപ്പക്കാട് എലിഫന്റ് ക്യാമ്പിൽ ആനയുടെ ആക്രമണം ; ഒരാൾ കൊല്ലപ്പെട്ടു

ഗൂഡല്ലൂരിൽ മുതുമല കടുവ സങ്കേതം തെപ്പക്കാട് എലിഫന്റ് ക്യാമ്പിൽ ആനയുടെ ആക്രമണത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമായി. കുറുമ്പൻ പാടിയിലെ സി കെ മാധവൻ ആണ് മരിച്ചത്.ആശാരിയായ ഇദ്ദേഹം രാവിലെ വീടിന് പുറത്തേക്ക് ഇറങ്ങി വരുമ്പോൾ ക്യാമ്പിലെ വളർത്തുന്ന ആനയായ വിൽസന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു.തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തീറ്റ കഴിഞ്ഞ് പാപ്പാൻ മാധപ്പൻ വിൽസനെ തളക്കാനായി കൊണ്ടുവരുമ്പോഴാണ് ആക്രമണം. ശനിയാഴ്ച രാവിലെ 8 30നാണ് സംഭവം. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ഗൂഡല്ലൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഈ ആനയുടെ ആക്രമണത്തിൽ കഴിഞ്ഞ മാസം ഒരു പാപ്പാനും കൊലപ്പെട്ടിരുന്നു.