തിരുവനന്തപുരം നഗരത്തിൽ വൻ കഞ്ചാവ് വേട്ട ; അന്തർ സംസ്ഥാന തൊഴിലാളികളായ ഒരു സ്ത്രീ അടക്കം അഞ്ചുപേർ പിടിയിൽ

തിരുവനന്തപുരം നഗരത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ അഞ്ചു പേരെ 2.180 കി.ഗ്രാം കഞ്ചാവുമായി പോലീസ് പിടികൂടി.ഗൗതം മണ്ഡൽ, നന്മയി ചൗധരി, ബൽബിർ കുമാർ മണ്ഡൽ,രഞ്ചാദേവി, ഗോകുൽ മണ്ഡൽ,എന്നിവരാണ് എക്സൈസ് പിടികൂടിയത്. ഇതിലെ രണ്ടുപേർ മുൻ കേസുകളിലെ പ്രതിയാണ്.സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്,ജയശാന്ത് ഗോപകുമാർ,ആദർശ്,വനിത സിവിൽ എക്സൈസ് ഓഫീസർ അജിതകുമാരി,എക്സൈസ് ഇൻസ്പെക്ടർ വിജി സുനിൽകുമാർ, പ്രിവന്റ് ഓഫീസർ പ്രേമനാഥൻ, ഡ്രൈവർ സുധീർ എന്നിവർ പങ്കെടുത്തു.