April 22, 2025, 3:19 am

തിരുവനന്തപുരത്ത് സ്വയംതൊഴിൽ വായ്പ തട്ടിയെടുത്ത കേസ് :- മൂന്നാം പ്രതിയും അറസ്റ്റിൽ

തിരുവനന്തപുരത്ത് സ്വയംതൊഴിൽ വായ്പ തട്ടിയെടുത്ത കേസിൽ ഒരാളും കൂടെ അറസ്റ്റിലായി.തിരുമലയിൽ വിജയം മോഹിനി മില്ലിന് സമീപം താമസിക്കുന്ന മുരുക്കുളം പുഴ സ്വദേശി റജില ചന്ദ്രനെയാണ് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്. 7 സംഘങ്ങൾക്ക് വായ്പ സംഘടിപ്പിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി 35 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കേസിലെ മൂന്നാം പ്രതിയാണ് റജില.രണ്ടാം പ്രതി അനീഷ്, ഒന്നാം പ്രതി ഗ്രേസി,നാലാം പ്രതി അഖില,എന്നിവർ ഒളിവിലാണ്. വായ്പ നൽകിയ ബാങ്ക് മാനേജർ അഞ്ചാം പ്രതിയാണ്.സ്വയം സഹായ സംഘങ്ങൾക്ക് നൽകുന്ന വായ്പ ഇടനില നിന്ന് പ്രതികൾ തട്ടിയെടുക്കുകയായിരുന്നു.സ്വയം തൊഴിൽ സംരംഭകർക്ക് നൽകുന്ന തുക അഞ്ചുലക്ഷം. ഇതിൽ 3.75 ലക്ഷം രൂപ കോർപ്പറേഷൻ സബ്സിഡിയും. 1.25 ലക്ഷം രൂപ സംരംഭകർ തിരിച്ചടക്കണം. വായ്പാ തുക അനീഷിന്റെ അക്കൗണ്ടിലാണ് എത്തിയത്. അനീഷിന്റെ അക്കൗണ്ടിൽ എത്തിയത് 17 ലക്ഷം രൂപ. പണം കിട്ടാത്തതോടെ സംരംഭകർ ബാങ്കിൽ പോയി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തറിഞ്ഞത്. തിരിച്ചടവ് മുടങ്ങി അക്കൗണ്ടുകൾ മരവിപ്പിച്ച വിവരമായിരുന്നു വീട്ടമ്മമാർ അറിഞ്ഞിരുന്നത്.