ആരെയും അവഹേളിക്കുന്നതിനോട് എനിക്ക് യോജിക്കാൻ കഴിയില്ല; മന്ത്രി സജി ചെറിയാൻ, രഞ്ജിത്തിനെതിരായ പരാതിയിൽ 23ന് ശേഷം നടപടി

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ആവശ്യമെങ്കിൽ നടപടിയെടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ.ആലപ്പുഴയെ നവകേരത്തിന് എത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം.ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതിനോട് എനിക്ക് യോജിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.താനാരെയും വ്യക്തിപരമായും പരിഹസിക്കാറില്ല
രഞ്ജിത്തിനെ കുറിച്ച് നിരവധി പരാതികൾ കിട്ടിയിട്ടുണ്ട്.നിരവധി പരാതികൾകേട്ടിട്ടുമുണ്ട്. പരാതിക്കാരെ വിളിച്ചുവരുത്തി അവർക്ക് പറയാനുള്ളത് കേൾക്കും. അതോടൊപ്പം രഞ്ജിത്തിനെയും കേൾക്കും. പിന്നീട് ഏത് സാഹചര്യത്തിലാണ് മോശം പരാമർശം നടത്തിയത് എന്ന് ചോദിക്കും. ഇരുപത്തിമൂന്നാം തീയതിക്ക് ശേഷം ഇക്കാര്യത്തിൽ നടപടിയെടുക്കും. അക്കാദമിയുടെ പ്രവർത്തനത്തെ ഇത് ബാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 9 കൗൺസിൽ അംഗങ്ങൾ പങ്കെടുത്ത സമാന്തരയോഗം തീരുമാനങ്ങൾ എടുത്ത് സാംസ്കാരിക മന്ത്രി സജി ചെറിയാൻ അയച്ച കത്തിന്റെ വിവരങ്ങൾ പുറത്തുവന്നത് എവിടെയാണ് രഞ്ജിത്തിന്റെ വാദം പൊളിഞ്ഞു.ചലച്ചിത്ര അക്കാദമിയിൽ ഭരണസമിതി അംഗങ്ങൾ സമാന്തരയോഗം ചേർന്നിട്ടില്ല എന്ന അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ വാദമാണ് പൊളിഞ്ഞത്. ഇതോടെ ചലച്ചിത്ര അക്കാദമിയിൽ ചെയർമാൻ രഞ്ജിത്തും ഭരണസമിതി അംഗങ്ങളും തമ്മിലുള്ള രൂക്ഷമായ ചേരിപ്പോരാണ് ഇപ്പോൾ പരസ്യമായിരിക്കുന്നത്. താൻ രാജിവെക്കേണ്ട കാര്യമില്ല എന്നും തനിക്കെതിരെ ഭരണസമിതി അംഗങ്ങൾ വിമതയോഗം ചേർത്തിട്ടില്ലെന്നും രഞ്ജിത്ത് പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിന് എതിരായ കടുത്ത നിലപാട് പരസ്യമായി കൗൺസിൽ അംഗങ്ങൾ രംഗത്തെത്തിയിരുന്നത്. 9 പേർ യോഗം ചേർന്ന് രഞ്ജിത്തിനെതിരെ സർക്കാറിനു കത്തയച്ചത് സ്ഥിരീകരിച്ച ഇവർ രഞ്ജിത്ത് നിലപാട് തിരുത്തുകയോ അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യണമെന്നും ആവശ്യപ്പെട്ടു.