April 22, 2025, 3:28 am

ഓച്ചിറ,യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ

ഓച്ചിറയിൽ യുവാവിനെ മാരകായുധങ്ങളുമായി എത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പോലീസ് പിടിയിലായി. ബുധനാഴ്ച രാത്രി 9 15 ഓടെ ഓച്ചിറ മാറ്റത്തിൽ സ്കൂളിന് സമീപം ജോലി കഴിഞ്ഞു മടങ്ങിവന്ന സജീഷിനെ ബൈക്കിൽ എത്തിയ പ്രതികൾ വെട്ടുകയായിരുന്നു.സജീഷിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ഓച്ചിറ പോലീസ് പ്രതികളെ പിടികൂടി. തഴവ കടത്തൂർ എന്നംബിൽ വീട്ടിൽ അഖിൽ, തഴവ കടത്തൂർ കരിപള്ളി കിഴക്കതിൽ ബ്ലാക്ക് വിഷ്ണു എന്ന വിഷ്ണു എന്നിവരെയാണ് ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. വിഷ്ണു മതശ്രമം അടക്കം ആറോളം കേസുകളിൽ പ്രതിയും കാപ്പ ചുമത്തപ്പെട്ട പ്രതിയുമാണ്.കരുനാഗപ്പള്ളി എസ് സി പി പ്രദീപ്കുമാറിന്റെ നിർദ്ദേശാനുസരണം ഓച്ചിറ ഇൻസ്പെക്ടർ നിസാമുദ്ദീന്റെ നേതൃത്വത്തിൽ എസ് ഐ മാരായ സന്തോഷ്, അഷ്റഫ്, എസ് ഐ നിയാസ്, സിപി ഓമാരായ മോഹൻലാൽ,വിനോദ്,എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്