തൃശ്ശൂരിൽ കുടുംബവഴക്കിനെ തുടർന്ന് അമ്മയെ മകൻ വെട്ടിക്കൊന്നു

തൃശ്ശൂരിൽ കുടുംബവഴക്കിനെ തുടർന്ന് അമ്മയെ മകൻ വെട്ടിക്കൊന്നു. എടക്കളത്തൂർ സ്വദേശി ചന്ദ്രമതിയെയാണ് സന്തോഷ് വെട്ടിക്കൊന്നത്. പേരാമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രി എട്ടോടെ ആയിരുന്നു സംഭവം.മദ്യപിച്ചെത്തിയ സന്തോഷ് വെട്ടുകത്തി കൊണ്ട് അമ്മയെ ആക്രമിക്കുകയായിരുന്നു. താടിക്കും തലക്കും ഗുരുതര പരിക്കേറ്റ ചന്ദ്രമതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൈപ്പറമ്പിൽ വാടകക്ക് താമസിക്കുകയായിരുന്നു കുടുംബം. സന്തോഷ് തന്നെയാണ് അമ്മയെ വെട്ടിയ വിവരം പോലീസിനെ അറിയിച്ചതും.പേരാമംഗലം പോലീസ് എത്തിയാണ് ചന്ദ്രമതി ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്.