April 21, 2025, 7:57 pm

ബാംഗ്ലൂരുവിൽ ഇന്ത്യൻ സൂപ്പർ ലീഗ് വനിതാ ലീഗ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം

ബംഗളുരുവിൽ ഇന്ത്യൻ സൂപ്പർ ലീഗ്, ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോൾ മത്സരങ്ങൾ ശനിയാഴ്ച നടക്കും. ആതിഥേയരായ ബംഗളൂരു എഫ് സി രാം ഷെഡ്പൂർ എഫ്സിയെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ രാത്രി എട്ടിന് നേരിടും.ബാംഗ്ലൂരു ഇത്തവണ പുതിയ പരിശീലകന് കീഴിലാണ് ഹോം ഗ്രൗണ്ടിൽ വിജയം തേടി ഇറങ്ങുന്നത്. നാലു മത്സരങ്ങളിൽ സമനിലയും അഞ്ച് തോൽവിയും അടക്കം ഐ എസ് എൽ പോയിന്റ് പട്ടികയിൽ ഒമ്പതാമത് ആണ് ബംഗ്ലൂരു ഉള്ളത്. പട്ടികയിൽ പത്താം സ്ഥാനത്തുള്ളത് മുൻ ലീഗ് ഷീൽഡ് ജേതാക്കളായ ജാം ഷെഡ് പൂർ 9 കളിയിൽ നിന്ന് ഒരു ജയവും മൂന്ന് സമനിലയും അഞ്ചു തോൽവിയും അടക്കം 6 പോയിന്റും ആയിട്ടാണ്. ഗരുഡ മാളിന് സമീപത്തെ ബാംഗ്ലൂർ ഫുട്ബോൾ സ്റ്റേഡിയത്തിലാണ് കിക് സ്റ്റാർട്ട്എഫ്സിയും ഈസ്റ്റ് ബംഗാളും തമ്മിലെ ഇന്ത്യൻ വനിത ലീഗ് മത്സരങ്ങൾ.ശനിയാഴ്ച വൈകിട്ട് 3 30നാണ് ആരംഭിക്കുക.പോയിന്റ് പട്ടികയിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ് ഈസ്റ്റ് ബംഗാളും.കേരളത്തിൽ നിന്നുള്ള ചാമ്പ്യൻ ക്ലബ്ബായ ഗോകുലം കേരളയാണ് വനിതാ ലീഗിൽ നിലവിൽ ഒന്നാമതായിട്ടുള്ളത്.