April 21, 2025, 7:52 pm

ധോണിയുടെ കോടതി അലക്ഷ്യ ഹരജി : ഐപിഎസ് ഉദ്യോഗസ്ഥന് 15 ദിവസം തടവ്

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ധോണിയുടെ കോടതി അലക്ഷ്യ ഹരജിയിൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥന് 15 ദിവസം തടവ് ശിക്ഷ വിധിച്ചു.മദ്രാസ് ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. ജസ്റ്റിസ് മാരായ സുന്ദർ മോഹൻ, എസ് എസ് സുന്ദർ, എന്നിവരുടെ ബെഞ്ച് ആണ് ഐപിഎസ് ഉദ്യോഗസ്ഥൻ ജി സമ്പദ് കുമാറിനെ ശിക്ഷിച്ചത്.ഹൈക്കോടതിക്കും സുപ്രീം കോടതിക്കും എതിരെ സമദ് കുമാർ അവഹേർത്തികരമായ പരാമർശം നടത്തി എന്നായിരുന്നു ധോണിയുടെ പരാതി. 2013ലെ ഐപിഎൽ വാതുവെപ്പുമായി ബന്ധപ്പെട്ട ചെന്നൈ സൂപ്പർ കിങ്സ് നായകനായ തന്റെ പേര് ടെലിവിഷൻ അഭിമുഖത്തിൽ പരാമർശിച്ചതിൽ നൂറുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അന്നത്തെ തമിഴ്നാട് പോലീസ് സിഐഡി വിഭാഗത്തിൽ ഉണ്ടായിരുന്ന സമ്പത്ത് കുമാറിനെതിരെ ധോണിമാനനഷ്ടക്കേസ് നൽകിയിരുന്നു.ഇതിനെ തുടർന്ന് സമ്പത്ത് കുമാർ എഴുതി നൽകിയ വിശദീകരണത്തിൽ ഹൈക്കോടതിക്കും സുപ്രീംകോടതിക്കും എതിരെ അപകീർത്തികരമായ പരാമർശങ്ങൾ ഉണ്ടെന്നായിരുന്നു ധോണിയുടെ ഹരജി.മുതിർന്ന അഭിഭാഷകൻ പി ആർ രാമൻ മുഖയാണ് ഹരജി ഫയൽ ചെയ്തത്. സമ്പത്ത് കുമാറിന്റെ മറുപടി കോടതി നടപടികളെ അവഗതിപ്പെടുത്തുന്നതാണെന്ന് ബോധ്യപ്പെട്ടതോടെയാണ് ഹരിയുമായി മുന്നോട്ടു പോകാൻ ധോണിക്ക് അനുമതി നൽകിയത്.