ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ രൂക്ഷ വിമർശനവുമായി അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങൾ

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ രൂക്ഷ വിമർശനവുമായി അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങൾ. ചെയർമാന്റെ സമീപനം വളരെ മോശമാണ്. അദ്ദേഹത്തിന് എല്ലാവരോടും പുച്ഛം.അദ്ദേഹത്തിന്റെ സമീപനം ഏകാധിപതിയെ പോലെ.അതുകൊണ്ട് ചെയർമാനെ മാറ്റണമെന്നും അല്ലെങ്കിൽ അദ്ദേഹം തിരുത്തണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.ചെയർമാൻ ആറാം തമ്പുരാനായി നടക്കുന്നത് കൊണ്ടല്ല ഐ എഫ് എഫ് കെ ഭംഗിയായി നടക്കുന്നത് എന്നും വരിക്കാശ്ശേരി മനയല്ലെന്നും മനോജ് കാന പറഞ്ഞു.