നവ കേരള സദസ്സ് നാളെ പത്തനംതിട്ടയിൽ.തിരുവല്ലയിൽ അവസാനത്തെ ഒരുക്കം പൂർത്തിയായി

നവ കേരളത്തിനെ വരവേൽക്കാൻ തിരുവല്ല അവസാനവട്ട ഒരുക്കത്തിൽ.തിരുവല്ല നിയമസഭ മണ്ഡലത്തിലെ നവ കേരള സദസ്സ് എസ് സി എസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് നടക്കും.ജില്ലയിലെ ആദ്യത്തെ സദസ്സിന് തിരുവല്ലയിൽ തുടക്കം. കലക്ഷൻ പേര് ഉൾക്കൊള്ളാൻ കഴിയുന്ന പന്തൽ തയ്യാറായി കഴിഞ്ഞു.മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും ആയി പ്രധാന വേദിയും ഒരുങ്ങി.ട്രയൽ റൺ പോലീസിന്റെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽഎല്ലാ ഒരുക്കങ്ങളും പൂർത്തിയായി.പ്രധാനവേദിക്രികിലായി 20 കൗണ്ടറുകൾ തുറക്കും. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നിവേദനങ്ങൾ സ്വീകരിച്ചു തുടങ്ങും. രണ്ട് കൗണ്ടറുകൾ മുതിർന്ന പൗരന്മാർക്കും രണ്ട് കൗണ്ടറുകൾ സ്ത്രീകൾക്കും രണ്ടെണ്ണം ഭിന്നശേഷിക്കാർക്കും വേണ്ടിയുള്ളതാണ്. 14 കൗണ്ടറുകളിൽ ജനറൽ വിഭാഗത്തിനും നിവേദനങ്ങൾ നൽകാം.