പെരുമ്പാവൂരിൽ ആളൊഴിഞ്ഞ വീട്ടിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ

ആളൊഴിഞ്ഞ വീട്ടിൽ മോശം നടത്തിയ കുപ്രസിദ്ധ മോഷ്ടാക്കൾ പെരുമ്പാവൂർ പോലീസ് കസ്റ്റഡിയിൽ. ആലപ്പുഴ പള്ളിപ്പുറം ചേർത്തല അമ്പനാട്ട് വീട്ടിൽ മഹേഷ്,കാലടി മറ്റു വട്ടപ്പറമ്പ് വാഴേലിപ്പറമ്പ് കിഷോർ,എന്നിവരാണ്പോലീസ് പിടിയിലായത്. കഴിഞ്ഞദിവസം ചേലാമറ്റത്ത് റോഡ് സൈഡിലുള്ള വീട്ടിൽ കയറി ഇവർ മൂന്നു പവന്റെ സ്വർണം മോഷ്ടിച്ചു. വീട്ടുകാർ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് വിവരം അറിഞ്ഞിരുന്നത്.തുടർന്ന് പരാതി നൽകുകയായിരുന്നു. ഇരുവരും ഒന്നേ ജയിലിൽ ഇറങ്ങിയത്. പകൽ സമയങ്ങളിൽ ബൈക്കിൽ കറങ്ങി പൂട്ടി കിടക്കുന്ന വീടുകൾ കണ്ടുവെക്കും. പിന്നെ രാത്രി മോഷണം നടത്തും. മോഷ്ടിക്കുന്ന സ്വർണം ജ്വല്ലറികളിൽ വിറ്റ് ലഭിക്കുന്ന പണം കൊണ്ടാണ് ആർഭാട ജീവിതം. ചേലാമറ്റത്ത് നിന്നും മോഷ്ടിച്ച സ്വർണ്ണം മഞ്ഞപ്ര ജ്വല്ലറിയിൽ നിന്നും കണ്ടെടുത്തു. മോഷ്ടാക്കൾ സഞ്ചരിച്ച സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. എസ് പി ജുവനപ്പടി മഹേഷിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ആർ രഞ്ജിത്ത് സബ് ഇൻസ്പെക്ടർ റിൻസ് എം തോമസ്, എടവണ്ണ കൂടല്ലേ സീനിയർ സി പി ഓ മാരായ അബ്ദുൽ മനാഫ്,ടി പി ശകുന്തള, സി പി ഓ കെ അഭിലാഷ്,ഇൻസ്പെക്ടർ റിൻസ് എം തോമസ്, എ എസ് ഐ എ ജയചന്ദ്രൻതുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.