ഡോക്ടർ ഹാദിയയുടെ അച്ഛൻ നൽകിയ ഹേബിയസ് കോർപ്പസ് ഹരജി ഹൈക്കോടതി അവസാനിപ്പിച്ചു

ഡോക്ടർ ഹാദിയയുടെ അച്ഛൻ നൽകിയ ഹേബിയസ് കോർപ്പസ് ഹരജി ഹൈക്കോടതി അവസാനിപ്പിച്ചു. ഡോക്ടർ ഹാദിയയെ ആരും തടങ്കലിൽ പാർപ്പിച്ചിട്ടില്ല. ഹാദിയ സേലത്തെ ഡിഎച്ച് എം എസ് കോഴ്സിന് പഠിക്കുമ്പോൾ സഹപാഠി മതം മാറ്റത്തിന് പ്രേരിപ്പിച്ച എന്നായിരുന്നു ആരോപണം. എന്നാൽ കൊല്ലം സ്വദേശി ഷഫിൻ ജഹാൻ എന്ന ആളുമായി വിവാഹം കഴിഞ്ഞ ശേഷം ഹൈക്കോടതിയിൽ ഹാജരായപ്പോൾ സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്ന് ഹാദിയ വ്യക്തമാക്കി. മകളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കിയതാണെന്ന് പിതാവിന്റെ വാദ ത്തെ തുടർന്ന് ഹൈക്കോടതി വിവാഹം റദ്ദാക്കി ഹാദിയയെ മാതാപിതാക്കൾക്കൊപ്പം വിടുകയും വീട്ടുതടങ്ങിൽ ആക്കുകയും ചെയ്തത് ഏറെ വിവാദങ്ങൾക്ക് പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. വിവാഹം റദ്ദാക്കിയതിനെതിരെ ഭർത്താവ് ഷെഫിൻ നൽകിയ ഹരജിയിൽ ഹാദിയയെ ഷെഫിനോടൊപ്പം വിടാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഭർത്താവുമായി ഒരുമിച്ച് ജീവിക്കാൻ കഴിയാത്തതിനാൽ ഏഴു വർഷത്തിനുശേഷം ഹാദിയ വിവാഹമോചിതയാവുകയും തിരുവനന്തപുരം സ്വദേശിയെ വിവാഹം കഴിക്കുകയും ചെയ്തു.ആദിയുടെ അച്ഛൻ നൽകിയ ഹെവിയസ് കോർപ്പസ് ഹരജി ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഞാൻ സുരക്ഷിതയാണെന്നും സന്തോഷത്തോടെ ജീവിക്കാൻ അനുവദിക്കണമെന്നും ഹാദിയ പ്രതികരിച്ചു. മതം മാറ്റവും തുടർന്നുള്ള നിയമ പോരാട്ടങ്ങളും വിവാദങ്ങളും ഒക്കെ കടന്ന് കുടുംബ ജീവിതം നയിക്കുന്ന തന്നെ വെറുതെ വിടണമെന്നുമായിരുന്നു ഹാദിയയുടെ പ്രതികരണം. ഞാൻ സുരക്ഷിതയാണ് എന്നുള്ള കാര്യം അച്ഛനറിയാം. അച്ഛനെ ഇപ്പോഴും സംഘപരിവാർ തങ്ങളുടെ ആയുധമായി ഉപയോഗിക്കുകയാണ്. അതിന് നിന്നു കൊടുക്കുന്നത് തന്നെ സങ്കടകരമാണ്. അത് വ്യക്തി ജീവിതത്തിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു.സൈബർ ആക്രമണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആലോചിക്കുന്നുണ്ട്.സുപ്രീംകോടതിയെന്നെ എന്റെ സ്വാതന്ത്ര്യത്തിന് വിടുകയാണ് ചെയ്തതെന്നും ഷെഫിൻ ജഹാനെ വിവാഹം കഴിക്കുകയും പിന്നീട് മുന്നോട്ടു പോകാൻ സാധിക്കില്ലെന്ന് തോന്നിയ ഘട്ടത്തിൽ രണ്ടുപേരും തീരുമാനമെടുത്ത് വേർപിരിക്കുകയും ആയിരുന്നു.വീണ്ടും ഞാൻ വിവാഹിതയായി.അതിനെക്കുറിച്ച് സമൂഹം ചർച്ച ചെയ്യേണ്ട ആവശ്യവുമില്ല.ഇതായിരുന്നു ഹാദിയയുടെ പ്രതികരണം.വേർപിരിയാനും പുനർവിവാഹം ചെയ്യാനും ഭരണഘടന അനുവദിക്കുന്നു. ഞാനെന്തു ചെയ്താലും എല്ലാവരും എന്തിനാണ് അസ്വസ്ഥരാകുന്നത്.ഞാൻ എവിടെയാണെന്നും എല്ലാവർക്കുംഅറിയാം.താൻ എവിടെയാണെന്ന് അറിയില്ലെന്ന ഹേബിയസ് കോർപ്പസ് ഹർജിയിൽ ഒരു വസ്തുതയുമില്ല.ഡോക്ടർ ഹാദിയയുടെ അച്ഛൻ നൽകിയ ഹെവിയസ് കോർപ്പസ് ഹരജി കോടതി അവസാനിപ്പിക്കുകയും ചെയ്തു.