പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസ് ; പ്രതിക്ക് 18 വർഷം തടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ നെല്ലിമൂട് തേരിവിള പുത്തൻവീട്ടിൽ ബിജുവിനെയാണ് കോടതി ശിക്ഷിച്ചത്.18 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും നെയ്യാറ്റിൻകര അതിവേഗ കോടതി ജഡ്ജ് വിദ്യാധരൻ വിധിച്ചു.2016 ലാണ് കെസിനാസ്പദമായ സംഭവം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ എസ് സന്തോഷ് കുമാർ ഹാജരായി.