April 21, 2025, 7:47 pm

പാർലമെന്റ് അതിക്രമ കേസുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി പിടിയിൽ

പാർലമെന്റ് അതിക്രമ കേസുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി പിടിയിൽ.കൈലാഷ് മഹേഷ് എന്നിവരെ ഡൽഹി പോലീസിന്റെ പ്രത്യേക അന്വേഷണസംഘമാണ് കസ്റ്റഡിയിലെടുത്തത്. സമൂഹമാധ്യമ ഗ്രൂപ്പ് ആയ ഭഗത് സിംഗ് ക്ലബ്ബ് വഴിയാണ് മഹേഷും ലളിതും ബന്ധപ്പെട്ടിരുന്നത്. കേസിൽ മുഖ്യ സൂത്രധാരൻ എന്ന് സംശയിക്കുന്ന 35 കാരനായ ലളിത് ഡൽഹി പോലീസിന് മുമ്പാകെ കീഴടങ്ങിയതിനുശേഷം ആണ് രണ്ടു പേരും കൂടി കസ്റ്റഡിയിൽ ആയത്. ലളിത് തന്റെ മൊബൈൽ ഫോണുകൾ എല്ലാം നശിപ്പിച്ചെന്ന് പോലീസ് സംശയിക്കുന്നു. രാജസ്ഥാനിലേക്ക് ബസ്സിൽ പോയ ലളിത് ഡൽഹിയിലേക്ക് മടങ്ങുന്നതിനു മുമ്പ് തന്നെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോണുകൾ നശിപ്പിച്ച് എന്നാണ് സംശയം.സംഭവം ഉന്നയിച്ചു ഇന്നലെ കടുത്ത പ്രതിഷേധം പ്രതിപക്ഷം ഉയർത്തിയിരുന്നു.അമിത് ഷായുടെ വിശദീകരണവും രാജിയും ആവശ്യപ്പെട്ട് പ്രതിഷേധിച്ച 14 പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇന്നും പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. നേരത്തെ കേസിൽ അറസ്റ്റിലായ ഉത്തർപ്രദേശിൽ നിന്നുള്ള സാഗർ ശർമ,മഹാരാഷ്ട്രയിൽ നിന്നുള്ള അമോൾഷിൻ ഡെ, മൈസൂർ സ്വദേശി മനോരഞ്ച്ചൻ ഗൗഡ, ഹരിയാനയിലെ നീലം എന്നിവരെ കോടതി ഏഴു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പാർലമെന്റ് വളപ്പിന് പുറത്ത് നീലവും അമോൾ ഷിൻ ഡെ യും മുഖത്തോക്ക് പൊട്ടിച്ച് പ്രതിഷേധ മുദ്രാവാക്യങ്ങൾ ഉയർത്തുകയും പിന്നാലെ ഡൽഹി പോലീസിന്റെ പിടിയിലാവുകയും ചെയ്തു.കഴിഞ്ഞദിവസം പാർലമെന്റ് ആക്രമണത്തിന്റെ 22 വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മന്ത്രിമാരും എംപിമാരും രക്തസാക്ഷികൾക്ക് ആദരമർപ്പിച്ച് മണിക്കൂറുകൾക്കകം ആയിരുന്നു ലോക്സഭയിൽ പുക തോക്ക് പൊട്ടിച്ച് യുവാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പ്രതികൾക്കെതിരെ യുഎപിയെ ചുമത്തിയിട്ടുണ്ട്. സുരക്ഷാവീഴ്ചയിൽ ഏഴു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.കനത്ത സുരക്ഷിയാണ് പാർലമെന്റിന് അകത്തും പുറത്തും ഈ സംഭവത്തിനുശേഷം ഒരുക്കിയിരിക്കുന്നത്. സുരക്ഷാ ജീവനക്കാരുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്.