April 21, 2025, 8:05 pm

കൊട്ടിയത്ത് ചന്ദനമരം മോഷ്ടാക്കൾ പിടിയിൽ

കൊട്ടിയത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന നിരവധി ചന്ദനമര മോഷണം കേസുകളിലെ പ്രതികൾ പോലീസ് കസ്റ്റഡിയിൽ ആയി. ഒരു സ്ത്രീ ഉൾപ്പെടെ കാസർകോട് സ്വദേശിയുൾപ്പെടെ 5 പേർ പോലീസ് കസ്റ്റഡിയിലായി. ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി രജിസ്റ്റർ ചെയ്ത ചന്ദനമര മോഷണം ആയി ബന്ധപ്പെട്ട് കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി വിവേകുമാറിന്റെ നിർദ്ദേശപ്രകാരം ഡാൻസ് ടീം അംഗങ്ങളും കൊട്ടിയം പോലീസും ചേർന്നു നടത്തിയ രഹസ് നീക്കത്തിലാണ് ഇവർ പിടിയിലായത്. കാസർകോട് ചെങ്ങള കുന്നിൽ ഹൗസിൽ അബ്ദുൽ കരീം, അൽബാൻ ഖാൻ, കാസർകോട് കുണ്ടുകുഴി ചെടികുണ്ട് ഹൗസിൽ ഷാഫി,അബ്ദുൽ മജീദ്,ബംഗളൂരു സ്വദേശിനി നേത്രാവതിഎന്നിവരാണ് പിടിയിലായത്.കൊട്ടിയത്ത് സ്വകാര്യ ലോഡ്ജിൽ രണ്ട് മുറികളിലായി താമസിച്ചു വരികയായിരുന്നു സംഘം. കൊട്ടിയം ഇൻസ്പെക്ടർ വിനോദിന്റെ നേതൃത്വത്തിൽ എസ് ഐ നിധിൻ നടൻ സിപി ഒമാരായ പ്രവീൺചന്ദ് സന്തോഷ് ലാൽ,രമ്യ ബിന്ദു,എസ് ഐ ഫിറോസ് എന്നിവരും ഡാൻസ് ടീം അംഗങ്ങളായ എ എസ് ഐ ബൈജു ജെരോം , എ എസ് സി പി ഓ മാരായ മനു സീനു സജു എന്നിവരും മടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.