മാവോയിസ്റ്റിൽ നിന്ന് ജനപ്രതിനിധിയിലേക്ക്., തെലങ്കാനയുടെ സീതാക്ക ഇനി നാടുഭരിക്കും.
ഹൈദരാബാദിലെ എൽ.ബി സ്റ്റേഡിയത്തിൽ ആയിരങ്ങളെ സാക്ഷി നിർത്തി മന്ത്രിയായി സീതാക സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ചരിത്രം വഴിമാറുന്നു. തോക്കെടുത്ത മാവോയിസ്റ്റിൽ നിന്ന് ആദ്യം എംഎൽഎയിലേക്ക്, ഇപ്പോൾ നാട് ഭരിക്കുന്ന മന്ത്രിയും.തെലുങ്കാനക്കാർ സ്നേഹത്തോടെ വിളിക്കുന്ന സീതാക്ക, ധനസരി അനസൂയ ചരിത്രം തിരുത്തി എഴുതുകയാണ്.ഹൈദരാബാദിലെ എൽബി സ്റ്റേഡിയത്തിൽ ആയിരങ്ങളെ സാക്ഷി നിർത്തിയാണ് മന്ത്രിയായി സീതാക സത്യപ്രതിജ്ഞ ചെയ്തത്. ഇതോടെ ചരിത്രം വഴിമാറി. മുലുക് മണ്ഡലത്തിൽ നിന്ന് വിജയിച്ചതാണ് സീതാക്ക. തെലുങ്കാനയിലെ ഗോത്രവർഗ്ഗ കുടുംബത്തിൽ 1971 ജൂലൈ 9നാണ് സീതാക ജനിച്ചത്. കൗമാരത്തിൽ നക്സലൈറ്റ് പ്രവർത്തനങ്ങളിൽ ആകൃഷ്ടയായി. പതിനാലാം വയസ്സിൽ ധനസരി അനസൂയ നക്സൽ പ്രസ്ഥാനത്തിനൊപ്പം ചേർന്നു.സ്കൂൾ പഠനകാലത്ത് ജനശക്തി നക്സൽ ഗ്രൂപ്പിന്റെ ഭാഗമായി.28 വയസ്സുവരെ സജീവ മാവോയിസ്റ്റ് ആയിരുന്നു. 27 വർഷങ്ങൾക്കു മുമ്പ് ഒരു ഏപ്രിൽ മാസത്തിൽ പോലീസ് വെടിവെപ്പിൽ നിന്ന് രക്ഷപ്പെടാൻ ചോര വാർന്നൊലിച്ചിട്ടും ഒരു 25 കാരി വാറങ്കല്ലിലെ നല്ല ബ ല്ലിയിലൂടെ ഓടി.10 പേരടങ്ങുന്ന തന്റെ ദളത്തെ രക്ഷിക്കാൻ പോലീസിനെ വെട്ടിചോടിയ സിപിഐഎം എല്ലുകാരി ധനസരി അനസൂയയുടെ പുതിയ ജീവിതം അവിടെ ആരംഭിച്ചു.ഒടുവിൽ 11 വർഷത്തെ ഒളിവു ജീവിതത്തിനുശേഷം ആയുധം വെച്ച് കീഴടങ്ങി.സീതാക ചന്ദ്രബാബു നായിഡുവിന്റെ ക്ഷണം സ്വീകരിച്ച് 2004 രാഷ്ട്രീയത്തിലിറങ്ങി. ടി ഡി ക്കൊപ്പം ചേർന്ന് 2009ൽ പട്ടികവർഗ്ഗ സംവരണ മണ്ഡലമായ മുളു കുവിൽ നിന്നും എംഎൽഎയായി. പഠിച്ച് അഭിഭാഷകയുമായി 2018ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മുളകുവിൽ നിന്ന് വീണ്ടും ജനവിധി തേടി. സീതാക 2009 ലാണ് ആദ്യമായി എംഎൽഎ ആകുന്നത്. 2017ൽ ടി ഡി പി വിട്ട സീതാക കോൺഗ്രസിൽ ചേരുകയും ഓൾ ഇന്ത്യ മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി ആവുകയും ചെയ്തു. 2018ൽ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച സീതാക 2023ലും വിജയം ആവർത്തിച്ചു.