യുവതി ഭര്‍തൃവീട്ടില്‍ മരിച്ചതില്‍ ദുരൂഹത ഉണ്ടെന്ന് പിതാവ്. ഡിവൈ.എസ്.പിക്ക് പരാതി നല്‍കി
കാഞ്ഞങ്ങാട് : ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ യുവതിയെ കണ്ടെത്തിയ കേസിൽ ദുരൂഹത ചൂണ്ടിക്കാട്ടി പിതാവ് ബേക്കല്‍ ഡിവൈ.എസ്.പി സി.കെ.സുനില്‍ കുമാറിന് പരാതി നല്‍കി. ബേഡകം കരിവേടകം ശങ്കരം പാടിതവനത്തെ അഷ്ക്കറിന്റെ ഭാര്യ മുഹ്സിനയുടെ മരണത്തില്‍ ആണ് സംശയമുന്നയിച്ച് മുഹ്സിനയുടെ പിതാവ് പള്ളിപ്പുഴയിലെ ഭര്‍ത്താവായ എൻ. പി മുഹമ്മത്തിനും ബന്ധുക്കള്‍ക്കുമെതിരെ പരാതി നല്‍കിയത്. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അപകടപ്പെടുത്തിയതാണെന്നും പിതാവ് പറയുന്നത്.
കഴിഞ്ഞ അഞ്ചിന് രാവിലെയാണ് യുവതിയെ ശങ്കരംപാടിയിലെ ഭര്‍തൃഗ്യഹത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് . കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിൽ ആയിരുന്നു മുഹ്‌സിനയെ കണ്ടത്.യുവതിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെന്നും മരിച്ചെന്നും അഷ്‍കറും വീട്ടുകാരും അറിയിക്കുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. മരിക്കുന്നതിന് തലേദിവസം മുഹ്സിന ഫോണില്‍ വിളിച്ച് ഭര്‍തൃവീട്ടില്‍നിന്ന് തന്നെ കൂട്ടിക്കൊണ്ടുപോകണമെന്നും ജീവന് ഭീഷണിയുണ്ടെന്നും പറഞ്ഞതായി പിതാവ് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.മൂന്ന് വര്‍ഷം മുമ്ബ് വിവാഹിതയായ മകള്‍ ഭര്‍തൃവീട്ടില്‍ നിരന്തരം പീഡനത്തിനിരയായതായും മുഹ്സിനയുടെ പിതാവ് പറയുന്നു. സംഭവത്തില്‍ അന്വേഷണം വേണമെന്നാണ് വീട്ടുകാരുടെ ആവിശ്യം.
യുവതിക്ക് രണ്ട് വയസ്സുള്ള മകളുമുണ്ട് . ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി അസ്വാഭാവികമരണത്തിന് കേസെടുത്തു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി.