November 28, 2024, 2:59 am

തെലുങ്കാനയിലെ മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തു ;

തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ തെലുങ്കാനയിലെ മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.തെലുങ്കാനയിലെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് രേവന്ത് റെഡ്ഡി. ആയിരക്കണക്കിന് പ്രവര്‍ത്തകരെയും കോണ്‍ഗ്രസ് നേതാവായ രാഹുല്‍ഗാന്ധിയും പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേയുടേയും സാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
ഉച്ചയ്ക്ക് 1.04 നു എല്‍.ബി. സ്‌റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞ നടന്നത്. ഉപമുഖ്യമന്ത്രിയായി മല്ലു ഭട്ടിയയും സത്യപ്രതിജ്ഞ ചെയ്തു. മറ്റ് ഒമ്ബത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മുഖ്യമന്ത്രിയുടെ വസതിയായ പ്രഗതിഭവന് മുന്നിലുള്ള എല്ലാ ബാരിക്കേഡുകള്‍ എടുത്തുമാറ്റാന്‍ ഇന്ന് രാവിലെ നിര്‍ദേശം നല്‍കിയിരുന്നു. പ്രഗതിഭവന് പ്രജാഭവന്‍ എന്നാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ ആറ് പ്രഖ്യാപനങ്ങള്‍ മന്ത്രിസഭായോഗത്തിന് പിന്നാലെ നടപ്പാക്കും.തവണ എം.എല്‍.എയായി.
രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ 2023 ലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടിയിരുന്നു. ഭാരത് രാഷ്ട്ര സമിതിയെ പരാജയപ്പെടുത്തി കെസിആറിന്റെ ഒമ്ബത് വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചു. കൊടങ്കല്‍, കാമറെഡ്ഡി സീറ്റുകളില്‍ മത്സരിച്ച കെസിആര്‍ കാമറെഡ്ഡിയില്‍ ബിജെപിയുടെ വെങ്കട്ട രമണ റെഡ്ഡിയോട് പരാജയപ്പെട്ടു.

You may have missed