November 28, 2024, 3:21 am

ഗൗരി ലങ്കേഷിന്‍റെയും കല്‍ബുര്‍ഗിയുടെയും വധക്കേസ് വിചാരണ ; പ്രത്യേക കോടതി നിര്‍ദേശം നല്‍കി സിദ്ധരാമയ്യ

ബംഗളൂരു: ഗൗരി ലങ്കേഷിന്‍റെയും എം.എം.കല്‍ബുര്‍ഗിയുടെയും വധക്കേസ് വിചാരണ നടത്താൻ പ്രത്യേക കോടതി സ്ഥാപിക്കാൻ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശം നല്‍കി.ഗൗരി ലങ്കേഷിന്‍റെ സഹോദരി കവിത ലങ്കേഷും കല്‍ബുര്‍ഗിയുടെ ഭാര്യ ഉമാദേവിയും കേസ് പരിഗണിക്കുന്നതിലെ കാലതാമസത്തെക്കുറിച്ച്‌ തന്നെ ധരിപ്പിച്ചതായും സിദ്ധരാമയ്യ വ്യക്തമാക്കി.
കേസ് കേള്‍ക്കാൻ മുഴുവൻ സമയ ജഡ്ജിയോടുകൂടിയ പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അതിനാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാൻ അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി ആവശ്.
2017 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയാണ് ബംഗളൂരു രാജരാജേശ്വരി നഗറിലെ വസതിക്കു മുന്നില്‍ തീവ്രഹിന്ദുത്വ പ്രവര്‍ത്തകരുടെ വെടിയേറ്റ് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. 2015ല്‍ എം.എം.കല്‍ബുര്‍ഗിയെ വധിച്ച അതേ സംഘം തന്നെയാണ് ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തിന് പിന്നിലും എന്ന് അന്വേഷത്തില്‍ വ്യക്തമായിരുന്നു.
ഇരുകൊലപാതകത്തിലും പ്രതികള്‍ക്ക് ബൈക്ക് നല്‍കിയത് ഒരാളാണെന്ന് ഗൗരി കൊലക്കേസില്‍ പങ്കാളികളായ അമിത് ബഡ്ഡി, മനോഹര്‍ എഡ്വെ എന്നിവര്‍ക്ക് കല്‍ബുര്‍ഗി വധക്കേസില്‍ നിര്‍ണായക പങ്കുണ്ടെന്നും കണ്ടെത്തിയിരുന്നു. ഗൗരി ലങ്കേഷിന്‍റെയും കല്‍ബുര്‍ഗിയുടെയും കൊലപാതകങ്ങളിലെ മുഖ്യകണ്ണി അമോല്‍ കാലെയാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ടായിരുന്നു.

You may have missed