May 29, 2025, 3:00 am

മോദി മതി ജി വേണ്ട,നിർദ്ദേശവുമായി പ്രധാനമന്ത്രി.

ദില്ലി : തന്നെ മോദിജി എന്ന് വിളിക്കുന്നത് ഒഴിവാക്കണമെന്ന് എംപിമാരോട് നിർദ്ദേശിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. താൻ പാർട്ടിയിലെ സാധാരണ ഒരു പ്രവർത്തകൻ മാത്രമാണെന്നും ജി എന്ന് ചേർത്തു വിളിക്കുന്നത് തന്നെ ജനങ്ങളിൽ നിന്ന് അകലം ഉണ്ടാക്കുന്നു എന്നുമാണ് മോദിയുടെ പക്ഷം. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലാണ് മോദി എംപിമാർക്ക് ഈ നിർദ്ദേശം നൽകിയിട്ടുള്ളത്.