എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ മർദ്ധിച്ചെന്ന പരാതിയിൽ കേസെടുത്ത് പോലീസ്
മലപ്പുറം ( എടവണ്ണ ): പഠിപ്പുമുടക്ക് സമരം നടത്തുന്നതിനിടെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അദ്ധ്യാപകനെ ക്ലാ സ്സിൽ കയറി മര്‍ദിച്ചതായി പരാതി.എടവണ്ണ ഇസ്ലാഹിയ ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അദ്ധ്യാപകൻ ആയ എ പി ജൗഹറിനാണ് മര്‍ദനമേറ്റത്. വണ്ടൂര്‍ ഏരിയ നേതാക്കളാണ് മര്‍ദിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത് . അദ്ധ്യാപകന്റെ പരാതിയില്‍ പതിനൊന്ന് പേര്‍ക്കെതിരെ കേസെടുത്തു.
എടവണ്ണ സീതിഹാജി ഹയര്‍ സെക്കൻഡറി സ്‌കൂളിലും എടവണ്ണ ഇസ്ലാഹിയ ഓറിയന്റല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലും സമരക്കാര്‍ മുദ്രാവാക്യമുയര്‍ത്തി എത്തിയിരുന്നു. ഓറിയന്റല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ ഇറക്കി വിടണമെന്നും ക്ലാസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ക്ലാസ് റൂമുകളിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. ക്ലാസ്സില്‍ ഉണ്ടായിരുന്ന അദ്ധ്യാപകനെയും മര്‍ദിച്ചെന്നാണ് പരാതി.
അതിനു ശേഷം സ്‌കൂള്‍ വിട്ടു പോയ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടുത്ത സ്‌കൂളുകളില്‍ നിന്നും വിദ്യാര്‍ത്ഥികളുമായി ഓറിയന്റല്‍ ഹയര്‍സെക്കൻഡറി സ്‌കൂളിലേക്ക് പ്രതിഷേധ പ്രകടനമായി കടന്നുവന്നു. സ്‌കൂളിലെ ബെല്ലടിക്കുകയും സ്‌കൂള്‍ ഗ്രൗണ്ടിലും വരാന്തയിലും പ്രതിഷേധം നടത്തുകയും ചെയ്തു. അദ്ധ്യാപകൻ എ പി ജൗഹര്‍ മാസ്റ്റര്‍ പൊലീസില്‍ പരാതി നല്‍കി.
എടവണ്ണ സി ഐ ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്‌കൂളില്‍ വന്ന് വിവരങ്ങള്‍ ശേഖരിച്ചു. സ്‌കൂളിലെ മൂന്ന് പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന എട്ട് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കൂട്ടംചേര്‍ന്ന് സ്‌കൂളില്‍ സംസ്ഥാനത്തെ സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിനെതിരെയാണ് പഠിപ്പുമുടക്ക് സമരം എന്നാണ് എസ്‌എഫ്‌ഐ വ്യക്തമാക്കിയിരുന്നത്. ബിജെപി പ്രസിഡന്റ് എഴുതി നല്‍കുന്ന പേരുകള്‍ സര്‍വകലാശാല സിൻഡിക്കേറ്റ് അം?ഗങ്ങളായി ഗവര്‍ണര്‍ നിയമിക്കുകയാണെന്ന് എസ്‌എഫ്‌ഐ ആരോപിച്ചു. രാജ്യത്താകമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിവത്കരിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലെ സര്‍വകലാശാലകളിലും ഇത്തരം നീക്കം ഗവര്‍ണര്‍ നടത്തുന്നതെന്നും എസ്‌എഫ്‌ഐ വിമര്‍ശിക്കുകയുണ്ടായി.അതിക്രമിച്ചു കയറിയതിനും അദ്ധ്യാപകനെ മര്‍ദ്ദിച്ചതിനുമാണ് കേസ്.