November 28, 2024, 2:11 am

സുഹൃത്ത് കാറ്റടിച്ചു; യുവാവിന് ദാരുണാന്ത്യം

പുണെ: തമാശക്കായി സുഹൃത്ത്‌ എയര്‍ കംപ്രഷര്‍ സ്വകാര്യ ഭാഗത്ത് തിരുകി കാറ്റടിച്ചതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ തകര്‍ന്ന് യുവാവിന് ദാരുണാന്ത്യം.മഹാരാഷ്ട്രയിലെ പുണെയിലാണ് സംഭവം. ബന്ധുകൂടിയായ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
16കാരനായ മോത്തിലാല്‍ ബാബുലാല്‍ സാഹുവാണ് മരിച്ചത്. 21കാരനായ ധീരജ്സിങ് എന്നയാളാണ് പോലീസ്ന്റെ പിടിയിലായത്. ഇരുവരും മധ്യപ്രദേശിലെ ഉമാരിയ ജില്ലക്കാരാണ്. പുണെ ഹദാപ്സര്‍ വ്യവസായ എസ്റ്റേറ്റിലെ ഫുഡ് പ്രൊസസ്സിങ് യൂണിറ്റില്‍ വെച്ചാണ് സംഭവം നടന്നത്.
ഫുഡ് പ്രൊസസിങ് യൂനിറ്റിലെ ജീവനക്കാരനാണ് പിടിയിലായ ധീരജ്സിങ്. മരിച്ച മോത്തിലാലിന്‍റെ അമ്മാവനും ഇവിടെ ജോലിക്കാരനാണ്. പുണെയില്‍ താമസിക്കുന്ന മോത്തിലാല്‍ ഇടക്കിടെ ഇവിടെ വരാറുണ്ടായിരുന്നു.
സുഹൃത്ത് എയര്‍ കംപ്രഷര്‍ തിരുകി കാറ്റടിച്ചതോടെ മോത്തിലാല്‍ ബോധരഹിതനായി വീണു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ആന്തരികാവയവങ്ങള്‍ തകര്‍ന്ന് മരിക്കുകയായിരുന്നു.

You may have missed