November 28, 2024, 3:05 am

ഡോക്ടർ ഷഹനയുടെ ആത്മഹത്യ.സുഹൃത്തായ ഡോക്ടർ റുവൈസ് കസ്റ്റഡിയിൽ.

തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിലെ ഇവിടെ ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ സുഹൃത്ത് ഡോക്ടർ റു വൈസ് കസ്റ്റഡിയിൽ.ഒളിവിൽ ആയിരുന്നേഴ്സിനെ കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. റുവൈസിനെ തിരുവനന്തപുരത്ത് എത്തിച്ച് പോലീസ് ചോദ്യം ചെയ്തു വരുന്നു. കരുനാഗപ്പള്ളിയിലെ ബന്ധു വീട്ടിലെത്തിയാണ് പോലീസ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്.ഷഹനയുമായി ഇയാളുടെ വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാൽ ഉയർന്ന സ്ത്രീധനം വീട്ടുകാർ ചോദിച്ചതോടെ വിവാഹം മുടങ്ങിയെന്നാണ് ഷഹനയുടെ ഷഹനയുടെ ബന്ധുക്കൾ പറഞ്ഞത്.ഡോക്ടർ റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് പോലീസ് കേസെടുത്തത്. ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാൾക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നു പോലീസ്.ഷഹാന ആത്മഹത്യ ചെയ്തതിനു പിന്നാലെ റുവൈസിനെ സംസ്ഥാന ഭാരവാഹിത്വത്തിൽ നിന്ന് പി ജി ഡോക്ടർമാരുടെ സംഘടനയിൽ നിന്ന് നീക്കിയിരുന്നു.അന്വേഷണത്തിൽ സുതാര്യത ഉറപ്പുവരുത്താനാണ്ഇങ്ങനെ ചെയ്തത്. അന്വേഷണം അവസാനിക്കുന്നത് വരെ നീക്കുന്നു എന്നാണ് സംഘടന അറിയിച്ചത്. ഇതിനിടെ ഡോക്ടർ ഷഹനയുടെ മരണത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ മെഡിക്കൽ എജുക്കേഷൻ ഡയറക്ടർ, കമ്മീഷണർ, ജില്ലാ കലക്ടർ,എന്നിവരോട് റിപ്പോർട്ട് തേടുകയും ചെയ്തു.ഡിസംബർ 14ന് നേരിട്ട് ഹാജരായി റിപ്പോർട്ട് നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. സ്ത്രീധനത്തിന്റെ പേരിൽ വിവാഹ വാഗ്ദാനത്തിൽ നിന്നും സുഹൃത്തായ ഡോക്ടർ പിന്മാറിയതാണ് ഷഹനയുടെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് ആക്ഷേപം.വൻ തുക സ്ത്രീധനമായി ആവശ്യപ്പെട്ടതാണ് മരണകാരണം എന്ന് മെഡിക്കൽ കോളേജ് പോലീസിനോടും വനിതാ കമ്മീഷൻ അധ്യക്ഷയോടും ബന്ധുക്കൾ അറിയിച്ചു.പ്രയാസങ്ങൾ എല്ലാം ആത്മഹത്യ കുറുപ്പിൽ എഴുതിയാണ് ഡോക്ടർ ഷഹന ആത്മഹത്യ ചെയ്തത്. എല്ലാവർക്കും പണം മതിയെന്നും ആരെയും ബുദ്ധിമുട്ടിക്കാൻ ഇല്ല എന്നുമാണ് ആത്മഹത്യാക്കുറിപ്പിൽ രേഖപ്പെടുത്തിയത്. രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ച് ഫ്ലാറ്റിൽ എത്തി.അപ്പോഴാണ് അബോധാവസ്ഥയിൽ കിടക്കുന്ന ഷഹനയെ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജറി വിഭാഗത്തിൽ പിജി ചെയ്യുകയായിരുന്നു ഷഹന. സുഹൃത്തും പിജി ഡോക്ടർമാരുടെ സംഘടന പ്രതിനിധിയുമായ ഡോക്ടർമായി ഷഹന അടുപ്പത്തിലായിരുന്നു. ഇരുവരുടെയും വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചു.എന്നാൽ ഇതിനിടെ വരണ്ടേ വീട്ടുകാർ വൻ തുകൃതനം ആവശ്യപ്പെട്ടു എന്നാണ് ഷ ഹനയുടെ ബന്ധുക്കൾ പറയുന്നത്. താങ്ങാവുന്നതിലും അപ്പുറമുള്ള തുകയായതിനാൽ വിവാഹം മുടങ്ങി.ഇതോടെ വരൻ വിവാഹത്തിൽ നിന്ന് പിന്മാറി.ആത്മഹത്യ കുറിപ്പിൽ ആരുടെയും പേര് പറഞ്ഞിട്ടില്ല. സംഭവത്തെക്കുറിച്ച് ഷഹനയുടെ സുഹൃത്തും ആരോപണ വിധേയനുമായ ഡോക്ടർ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. സ്ത്രീധനം ആണ് ആത്മഹത്യക്ക് പിന്നിലെന്ന ആരോപണത്തെക്കുറിച്ച് ശിശു വികസന വകുപ്പ് ഡയറക്ടറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. വെഞ്ഞാറമൂട് സ്വദേശിയായ ഷഹന പഠനത്തിൽ മിടുക്കിയായിരുന്നു.മെറിറ്റ് സീറ്റിൽ ആയിരുന്നു എംബിബിഎസ് പ്രവേശനം. വിദേശത്തായിരുന്ന പിതാവ് മാസങ്ങൾക്ക് മുമ്പ് മരിച്ചു. സഹോദരൻ കമ്പ്യൂട്ടർ സെന്ററിൽ ജോലി ചെയ്യുകയാണ്.ഇതിനിടെ ആത്മഹത്യക്ക് പിന്നിൽ സ്ത്രീധനം ആണെന്ന് ആരോപണം ഉണ്ടായ സാഹചര്യത്തിൽഅന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വീണാ ജോർജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.

You may have missed