November 28, 2024, 2:21 am

സീറ്റ് വിഭജനം ഉടൻ ഉണ്ടായില്ലെങ്കിൽ ഒറ്റക്ക് മത്സരിക്കുമെന്ന മുന്നറിയിപ്പുമായി പ്രകാശ് അംബേദ്കർ.

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം ഉടൻതന്നെ പൂർത്തിയാക്കിയില്ലെങ്കിൽ മഹാരാഷ്ട്രയിലെ 48 സീറ്റുകളിലും വഞ്ചിത് ബഹുജൻ അഗാഡി മത്സരിക്കുമെന്ന് മഹാവികാസ് അഗാഡി സഖ്യത്തിന് പ്രകാശ് അഭേദ്കർ മുന്നറിയിപ്പ് നൽകി. ശക്തമായ മത്സരം ഉണ്ടായാൽ സംസ്ഥാനത്തെ ഏതാനും മണ്ഡലങ്ങളിൽ വിജയം തീരുമാനിക്കാൻ ശക്തിയുള്ള ദളിത് നേതാവാണ് ഡോക്ടർ അംബേദ്കറുടെ കൊച്ചുമകനായ പ്രകാശ്. ഈയടുത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് തിരിച്ചടി ഏറ്റിരിക്കുകയാണ് ഒറ്റയ്ക്ക് മത്സരിക്കുമെന്നാ മുന്നറിയിപ്പുമായി പ്രകാശ് എത്തിയത്. പാർട്ടിയുടെ 48 സീറ്റുകളിലും മത്സരിച്ചാൽ ദളിത് പോർട്ടുകൾ ചിതറും എന്നും അത് തടയുന്നതിനായി മഹാവികാസ് അക്കാഡിയും ഇന്ത്യ മുന്നണിയും തനിക്ക് പരിഗണന നൽകണമെന്നുമാണ് പ്രകാശ് നൽകുന്ന സൂചന.

You may have missed