November 27, 2024, 11:58 pm

ബംഗി ജമ്പ് ചെയ്യുന്നതിനിടെ 56കാരന് ദാരുണാന്ത്യം.


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഭംഗി ജമ്പിങ് പ്ലാറ്റ്ഫോമുകളിൽ ഒന്നായാൽ ചൈനയിലെ മക്കാവു ടവറിൽ നിന്ന് ചാടിയ 56 കാരനായ ജാപ്പനീസുകാരൻ മരിച്ചു. 764 അടി ഉയരമുള്ള ടവറിൽ നിന്നാണ് ചാടിയത്. ബംഗി ജമ്പിങ്ങിനിടെ ശ്വാസതടസം ഉണ്ടായതാണ് മരണകാരണം. പങ്കീ ചാമ്പ്യൻ പൂർത്തിയാക്കിയതിനു ശേഷം ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബംഗി ജമ്പിങ് നടത്തുന്നതിനു മുൻപ് അതിന് തയ്യാറാക്കുന്നവരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, അപസ്മാരം അല്ലെങ്കിൽ മുൻകാല ശസ്ത്രക്രിയകൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവരെ ജമ്പിങ് നടത്താൻ അനുവദിക്കാറില്ല. കൂടാതെ അതിന്റെ എല്ലാ വശങ്ങളെ കുറിച്ചും അവരെ ബോധവൽക്കരിക്കുകയും ചെയ്യാറുണ്ട്. മക്കാവു ടവറിൽ ബംഗി ജമ്പിങ് നടത്തുന്നതിന് ഒരാൾക്ക് ഏകദേശം 30,000 രൂപയാണ് ചിലവ് വരുന്നത്. ഇതാദ്യമായാണ് ഇത്തരം ഒരു സംഭവം മക്കാവു ടവറിൽ നടക്കുന്നത്.

You may have missed